Advertisment

ഇത് എന്‍റെ നാട്....

New Update

 

Advertisment

publive-image

അന്നത്തിനായി കേഴുന്ന മര്‍ത്യനെ

തിന്നു തിമാര്ത്തവര്‍ കൊല്ലുന്ന നാട്

അന്നം കൊടുക്കുന്ന മര്‍ത്യനെ

വെട്ടി വെട്ടി കൊല്ലുന്ന നാട്

സ്വന്ത മകനെ കൊന്നിട്ട് പിന്നെയും

ച്ചുട്ടെരിച്കുന്നോരീ തായ തന്‍ നാട്

മാറിലെ ചൂടിനാല്‍ പൂണ്ടു കിടന്നവന്‍

തായയെ ചാരമാക്കിടും നാട്

പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ

പോറ്റുക ഇല്ലെന്നു ശഠിക്കുന്ന മക്കള്‍

സ്വന്ത ഭവനത്തിന്‍ വാതിലുകളവര്‍

കൊട്ടി അടച്ചു തെരുവിലുമാക്കി

നൊന്തു പ്രസവിച്ച ചോര കുഞ്ഞിനെ

നൊമ്പരമില്ലാതെ തെരുവില്‍ തള്ളുന്ന നാട്

തെരുവില്‍ അലയുന്ന പയ്യിനായ്

അടിപിടി കൂടുന്ന കാലമിതയ്യോ

രാഷ്ടിയ കോമരം ചെന്‍ നാക്ക്‌ നീട്ടി

ചെഞ്ചോര നക്കി കുടിക്കുന്ന നാട്

കൊല്ലുന്ന നാട് , തല്ലുന്ന നാട്

കൊന്നിട്ടു തെല്ലുമേ വ്യസനമില്ലാത്ത നാട്

അമ്മ മുത്തശി പെങ്ങള്‍ മകളെല്ലാം

വെറും" പെണ്ണ്" മാത്രമായി മാറുന്ന നാട്

ബന്ധങ്ങളും സ്വന്തങ്ങളും എല്ലാം

"ഫോണ്‍ " അത് തന്നില്‍ മുങ്ങി പോയൊരു നാട്

വയലും പുഴയും തോടും തൊടിയും

വേണ്ടെന്നു ചൊല്ലുന്ന നാട്

മഴയും വനവും ഇല്ലെങ്കിലും

മര്‍ത്യന്‍ വളരും എന്ന് കരുതുന്ന നാട്

ഇതെന്‍റെ നാട് ഇതെന്‍റെ നാട്

ഇത് സാത്താന്റെ നാട് സാത്താന്‍ തന്‍ നാട്

Advertisment