Advertisment

കുവൈറ്റിലെ പ്രതിരോധ മേഖലയില്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു

New Update

കുവൈറ്റിലെ പ്രതിരോധ മേഖലയിൽ പണിയെടുക്കുന്ന പ്രമുഖ കമ്പനിയിലെ ജീവനക്കാർ രണ്ട് ദിവസമായി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു നടത്തിവന്നിരുന്ന സമരം ഒത്ത് തീർപ്പിൽ . ബുധനാഴ്ച ആരംഭീച്ച സമരം മൂന്ന് തവണ മാനേജ്മേറ്റും ജീവനക്കാരും ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു .

Advertisment

publive-image

രാത്രി വൈകി 8  ജീവനക്കാരേ പോലിസ് പിടിച്ച് കൊണ്ട് പോയതിനാൽ സമരം ശക്തമാക്കുകയും വ്യാഴാഴ്ച 3 ന് പ്രമുഖ കമ്പനിയുടെ സിഇഒയും മനേജ്മെന്റും മിലിട്ടറി കമ്പനിയുടെ പ്രോഗ്രാം മാനേജറും ജീവനക്കാരുടെ പ്രധിനിധികളും മൂന്ന് മണിക്കൂർ ചർച്ച ചെയ്തു സമരം ഒത്ത് തിർപ്പിലെത്തി .

കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് 10% വർദ്ധനവും , കൂടിയ ശമ്പളം വാങ്ങുന്നവർക്ക് 5 % വർദ്ധനവും ജോലി സ്ഥലത്തെ പല അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമായി. സമരം വിജയത്തിൽ എത്തിയതോടെ ജിവനക്കാർ രാത്രി തന്നെ ജോലിക്കായി മിലിട്ടറി ക്യാമ്പിലേക്ക് പോയി .

kuwait
Advertisment