Advertisment

കുവൈറ്റില്‍ നിന്ന് പ്രവാസികളായ നൂറുകണത്തിന് അധ്യാപകരെ പിരിച്ചു വിടുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്ന് പ്രവാസികളായ നൂറുകണത്തിന് അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസമന്ത്രാലയം നടപടികൾ ആരംഭിച്ചു. ചില വിദ്യാഭ്യാസ ജില്ലകളിലെ വിദേശ അധ്യാപകർക്ക് പിരിച്ചുവിടൽ സംബന്ധിച്ച് എച്ച്‌ആർ വിഭാഗം നോട്ടിസ് നൽകിക്കഴിഞ്ഞതായി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മറ്റുള്ളവർക്ക് ഈ മാസം നോട്ടിസ് നൽകും. മുപ്പത് വർഷത്തിലേറെ സേവനം ചെയ്‌ത സൂപ്പർവൈസർമാരും പിരിച്ചുവിടുന്നവരിൽ ഉൾപ്പെടും.

publive-image

എന്നാൽ സിറിയയിൽ നിന്നുള്ള അധ്യാപകർക്ക് ഇളവ് അനുവദിക്കും. സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അവർക്ക് സ്വദേശത്തേക്ക് പോകാനുള്ള സാഹചര്യം ഇല്ലെന്ന പരിഗണനയിലാണ് ഇളവ്. പ്രൈമറി/സെക്കൻ‌ഡറി തലത്തിൽ ഇസ്‌ലാമിക് സ്റ്റഡീസ്, കം‌പ്യൂട്ടർ സ്റ്റഡീസ്, സയൻസ്, ഹ്യുമാനിറ്റീസ്, മാത്‌സ്, അറബിക്, ഇം‌ഗ്ലിഷ് അധ്യാപകരാണ് പിരിച്ചുവിടലിന് വിധേയരാകുന്നവരിൽ ഏറെയും.

kuwait kuwait latest
Advertisment