Advertisment

കുവൈറ്റില്‍ കടുത്ത വേനലിലും വൈദ്യുതി മുടങ്ങില്ല

New Update

കുവൈറ്റ് : കുവൈറ്റില്‍ കടുത്ത വേനലിലും വൈദ്യുതി മുടങ്ങില്ലെന്ന് വൈദ്യുത മന്ത്രിയുടെ ഉറപ്പ്.വൈദ്യുതി വിതരണ ശൃംഖലയിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ ജൂൺ പകുതിയോടെ പൂർത്തിയാകും. വേനൽ കടുക്കുന്നതോടെ പരമാവധി വൈദ്യുതി ഉപഭോഗം 15000 മെഗാവാട്ട് ആകുമെന്നാണ് കണക്കാക്കുന്നത്.

publive-image

അതിൽക്കൂടുതൽ ഉൽപാദനം ആ സമയത്തും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്മാർട് മീറ്റർ ഏർപ്പെടുത്തും. ആഗോള വിപണിയിൽ വില സ്ഥിരതയ്ക്കായി ഒപെക്, ഒപെക് ഇതര കൂട്ടായ്മ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് എണ്ണമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment