Advertisment

കുവൈറ്റില്‍ വനിതകളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനെതിരെ പ്രതിപക്ഷ എം.പി.മാര്‍

New Update

കുവൈറ്റ് :  കുവൈറ്റില്‍ വനിതകളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിനെതിരെ പ്രതിപക്ഷ എം.പി.മാര്‍ . വനിതകളെ സേനയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷ എം.പി. മുഹമ്മദ് ഹയീഫാണ് രംഗത്തെത്തിയത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷേഖ് നാസ്സര്‍ സബ അല്‍ അഹമ്മദ് അല്‍ സബ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ആഭ്യന്തരമന്ത്രാലയത്തിലും ദേശീയസേനയിലുമെന്നപോലെ സൈന്യത്തിലും വനിതകളെ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചത്.

Advertisment

publive-image

എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ അസംബ്ലിയിലോ പാര്‍ലമെന്റിലോ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല എന്നും ഷേഖ് നാസര്‍ വ്യക്തമാക്കി. വനിതകള്‍ക്ക് അനുവദനീയമായ മേഖലകളിലെല്ലാം രാജ്യത്തെ വനിതകള്‍ എത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ സേനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ എം.പി. മുഹമ്മദ് ഹായിക് അറിയിച്ചു.

അതൊടൊപ്പം പാര്‍ലമെന്റ് ആഭ്യന്തര പ്രതിരോധ സമിതി മേധാവി അസ്‌കര്‍ അല്‍ ഇനേസിയും വനിതകളെ സേനയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നു. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ യാതൊരുംചര്‍ച്ചയും നടത്തിയിട്ടില്ല എന്നും ഇസ്ലാമിസ്റ്റുകളും കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളും ശക്തമായ പ്രതിഷേധത്തിലാണെന്നും വനിതകളെ സേനയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും ഇനേസി അറിയിച്ചു.

kuwait kuwait latest
Advertisment