Advertisment

ലാ തുസ്രിഫു 'കാമ്പയിൻ മത്സരങ്ങൾ സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് :ഫോക്കസ് സൗദിയുടെ 'ലാ തുസ്രിഫു'(ദുർവ്യയം അരുത് ) കാമ്പയിനിന്റെ ഭാഗമായി റിയാദ് ചാപ്റ്റർ അൽമദീന ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി കളറിംഗ് മത്സരവും പെൻസിൽ ഡ്രോയിങ് മത്സരവും കാമ്പയിൻ പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തി.

Advertisment

publive-image

സ്ത്രീകൾക്കായി നടത്തിയ പാഴ് വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കളും മറ്റു ഉപകരണങ്ങളും ഉണ്ടാക്കുന്ന 'ഗാർബേജ് ടു ഗാർഡൻ' ശ്രദ്ധേയമായി. നിരവധി സ്ത്രീകൾ പങ്കെടുത്ത മത്സരത്തിൽ ഫർസാന പി കെ ഒന്നാം സ്ഥാനവും സജ്‌ന നദീം രണ്ടാം സ്ഥാനവും ഫാസില ഫൈസൽ മൂന്നാം സ്ഥാനവും നേടി. പരിപാടിയുടെ സമ്മാനദാനം അൽമദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്‌റഫ് പൊയിൽ, റീജിയണൽ ഡയറക്ടർ സലിം ബി പി, ശിഹാബ് കൊടിയത്തൂർ എന്നിവർ നിർവഹിച്ചു.

ഫോക്കസ് സൗദി സി ഒ ഒ സാജിദ് പാലത്ത് കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു.സാജിദ് നിലമ്പൂർ, മാസിൻ ചെറുവാടി, ശമ്മാസ്, ഷിജാസ്, ഹസീബ് മലാസ്, സഹൽ യൂസുഫ്, റാഷിദ്‌ യൂസുഫ്, യൂനുസ് നിലമ്പൂർ, അഫ്സൽ, ഫഹദ് ഷിയാസ്, സാജിദ് ഒതായി, ഓസ്‌ക്കർ ഒതായി തുടങ്ങിയവർ നേതൃത്വം നൽകി.റിയാദ് ചാപ്റ്റർ സി ഇ ഒ ഷംസീർ ചെറുവാടി സ്വാഗതവും സി ഒ ഒ ഷഫീഖ് കൂടാളി നന്ദിയും പറഞ്ഞു.

Advertisment