Advertisment

ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂളിന്റെ 25-ാം വാര്‍ഷികാഘോഷവും കലാസന്ധ്യയും

New Update

മരങ്ങാട്ടുപിള്ളി : ലേബര്‍ ഇന്‍ഡ്യ സ്‌കൂളിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ലേബര്‍ ഇന്‍ഡ്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഫെബ്രുവരി 9, 10 തീയതികളില്‍ നടക്കും. കഴിഞ്ഞ 25 വര്‍ഷമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ പഠിച്ചു ഉന്നത നിലകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പാഠ്യമേഖലകളില്‍ മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയിലും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഈ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. 1993 ജൂണ്‍ 4ന് മഹാകവി പാലാ നാരായണന്‍ നായര്‍ സാമന്ത ജോയി എന്ന കുട്ടിയെ അക്ഷരം കുറിപ്പിച്ചുകൊണ്ടാണ് സ്‌കൂളിന്റെ തുടക്കം.

Advertisment

9-ാം തീയതി രാവിലെ നടക്കുന്ന അവാര്‍ഡ് ദിനാഘോഷത്തില്‍ സ്‌കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിക്കും. ഫാ: ജോര്‍ജ് വഞ്ചിപുര അനുഗ്രഹപ്രഭാഷണം നടത്തുന്നതാണ്. പന്ത്രണ്ടാം ക്ലാസ്സില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുള്ള സമ്മാനദാനം ലേബര്‍ ഇന്‍ഡ്യ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര നിര്‍വഹിക്കും. ഡയറക്ടര്‍ ലാലി ജോര്‍ജ്, ടീച്ചര്‍ ട്രെയിനിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ജോസ് പി. മറ്റം, കോളേജ് പ്രിന്‍സിപ്പല്‍ ഡോ: റസീന പദ്മം, പി.റ്റി. എ. പ്രസിഡന്റ് അഡ്വ: സുനില്‍ കുമാര്‍ സിറിയക്, ഡോ: നിജോയ് പി ജോസ്, മോന്‍സി വര്‍ഗീസ്, മരങ്ങാട്ടുപിള്ളി സബ്ബ്ഇന്‍സ്പെക്ടര്‍ വി. എം. ജേക്കബ് മുതലായവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

അന്ന് വൈകിട്ട് 6 മണിക്ക് പ്രൈമറി വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യ അരങ്ങേറും. മുന്‍മന്ത്രി കെ. എം. മാണി ഉദ്ഘാടനം ചെയുന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിക്കും. സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണവും, സ്‌കൂള്‍ മാനേജിങ്ങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര സ്വാഗതവും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. മാത്യു, മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. എം. തോമസ്, വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍ തുടങ്ങിവര്‍ സംസാരിക്കുന്നതാണ്.

10 ാം തീയതി നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. മാനേജിങ്ങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര സ്വാഗതവും, ലേബര്‍ ഇന്‍ഡ്യാ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ: എസ്. ശിവദാസ് അനുഗ്രഹപ്രഭാഷണം നടത്തുന്നതുമാണ്. എം. എല്‍. എ. മോന്‍സ് ജോസഫ്, സി. ബി. എസ്. ഇ. റീജിയണല്‍ ഓഫീസര്‍ ദിനേശ് റാം, മുന്‍ ഇന്ത്യന്‍ ഷൂട്ടിംഗ് കോച്ച് ദ്രോണാചാര്യ സണ്ണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കീപ്പുറം, പഞ്ചായത്ത് പ്രസിഡന്റ് ഡോ : റാണി ജോസഫ്, മഹത്മാഗാന്ധി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ: ജോസ് ജെയിംസ് മുതലായവര്‍ സംസാരിക്കും.

Advertisment