Advertisment

യുഎഇയില്‍ ഫ്രഞ്ച് കമ്പനിയുടെ ബേബി ഫുഡ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചു

New Update

അബുദാബി: ഫ്രഞ്ച് കമ്പനിയായ ലക്റ്റലിസ്റ്റിന്റെ ബേബി ഫുഡ് ഇനങ്ങള്‍ എല്ലാം പിന്‍വലിച്ചതായി യുഎഇ ആരോഗ്യ പ്രതിരോധമന്ത്രാലയം. ലക്റ്റലിസ്റ്റിന്റെ ക്രഓണ്‍ പ്ലാന്റില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്. ഈ ഉത്പന്നങ്ങളില്‍ പനിക്കും അതിസാരത്തിനും കാരണമാകുന്ന ബാക്ടിരീയ കലര്‍ന്നിരിക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

Advertisment

publive-image

ഈ ഉത്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നവര്‍ അടിയന്തരമായി അവയുടെ ഉപയോഗം അവസാനിപ്പിക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ബ്ലീച്ചിംഗിനും ത്വക്ക് വൃത്തിയാക്കുന്നതിനും ഉള്ള മൂന്ന് ചൈനീസ് സൗന്ദര്യവര്‍ധക വസ്തുക്കളും യുഎഇയില്‍ നിരോധിച്ചു.

അപകടകരാം വിധം മെര്‍ക്കുറി കലര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലിനെതുടര്‍ന്നാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. യാലന്‍ ക്രീം,സ്ലിം ബോഡി ക്യാപ്‌സ്യൂള്‍ പ്ലസ് എന്നി ഉത്പന്നങ്ങളാണ് നിരോധിച്ചത്. ഈ ഉത്പനങ്ങള്‍ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്ട്രര്‍ ചെയ്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

uae
Advertisment