Advertisment

ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന് ജയിലില്‍ നിന്നിറങ്ങുമെന്ന് തേജസ്വി യാദവ്; പിറ്റേന്ന്‌ നിതീഷ് കുമാറിന്റെ വിടവാങ്ങല്‍ ചടങ്ങ് നടക്കുമെന്നും തേജസ്വി

New Update

publive-image

Advertisment

പാട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നവംബര്‍ ഒമ്പതിന് ജയിലില്‍ നിന്നിറങ്ങുമെന്നും പിറ്റേറ്റ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങല്‍ ചടങ്ങ് നടക്കുമെന്നും ലാലുവിന്റെ മകനും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്.

ഹിസുവയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്. ലാലുവിന് ഒരു കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു കേസില്‍ നവംബര്‍ ഒമ്പതിന് ജാമ്യം ലഭിക്കുമെന്നും തേജസ്വി പറഞ്ഞു. തന്റെ ജന്മദിനം കൂടിയാണ് നവംബര്‍ ഒമ്പത്. തൊട്ടടുത്ത ദിവസമായിരിക്കും നിതീഷിന്റെ വിടവാങ്ങല്‍ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നീ തിയതികളാണ് ബീഹാറിലെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍. അന്നേ ദിവസം നിതീഷിന്റെ വിടവാങ്ങല്‍ ചടങ്ങ് നടക്കുമെന്നാണ് തേജസ്വി പറയുന്നത്.

Advertisment