Advertisment

ലാലു പ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമ; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

New Update

റാഞ്ചി: ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് വിഷാദ രോഗത്തിന് അടിമയെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ആര്‍.കെ. ശ്രീവാസ്ഥവ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

publive-image

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനായി ഇതിനായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കുറിക്കുന്നു. മനോരോഗ ചികിത്സകന്‍ ലാലുവിന്റെ അവസ്ഥയെക്കുറിച്ച് പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ആരോഗ്യത്തിന് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

കുടുംബത്തെ ബാധിക്കുന്ന അഴിമതിക്കേസുകള്‍ ലാലുവിനെ മാനസീകമായി ബാധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ പിന്‍ഗാമിയായി ഇളയ മകന്‍ തേജ് പ്രതാബ് യാദവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് ലാലുവിനെ മാനസീകാരോഗ്യം മോശമായത്.

കഴിഞ്ഞ ദിവസം വൃത്തിക്കുറവും കൊതുകു ശല്യവുമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് പെയിങ് വാര്‍ഡിലേക്ക് ലാലുവിനെ മാറ്റിയിരുന്നു. ആയിരം രൂപയാണ് പെയിങ്ങ് വാര്‍ഡിന് നല്‍കുന്നത്. കാലിത്തീറ്റ അഴിമതിക്കേസിന്റെ അടിസ്ഥാനത്തിലാണ് ആര്‍ജേഡി അധ്യക്ഷന്‍ ജയില്‍ വാസം അനുഷ്ടിക്കുന്നത്.

Advertisment