Advertisment

മുക്കുളം വെമ്പാല ടോപ്പിൽ വീണ്ടും മലയിടിച്ചിൽ ! മണിമലയാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു ! ആശങ്കയോടെ താഴ്ന്ന പ്രദേശങ്ങൾ ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കൊക്കയാർ പഞ്ചായത്തിലെ മുക്കുളം വെമ്പാലയിൽ വീണ്ടും മലയിടിച്ചിൽ. പീരുമേട് തലൂക്കിലാണ് മലയിടിഞ്ഞത്. ഇതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയും സമാനമായി ഇവിടെ മലയിടിഞ്ഞ് വലിയ തോതിൽ കല്ലും മണ്ണും ഒഴുകിയെത്തിയിരുന്നു. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴയായിരുന്നു. ഉച്ചയോടെ കല്ലും മണ്ണും ഒഴുകിയെത്തിയതോടെ പ്രദേശത്തെ പുല്ലകയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. മണിമലയാറിലേക്കാണ് പുല്ലകയാർ ഒഴുകിയെത്തുന്നത്.

ജൂലൈയിലെ കനത്ത മഴയിലാണ് ആദ്യം വെമ്പാലയിൽ മലയിടിഞ്ഞത്. ഇരുനൂറ് മീറ്ററിലധികം ഭാഗമാണ് മലയിൽ നിന്നും അന്ന് ഇടിഞ്ഞു പോയത്. വലിയ പാറകളും കൂറ്റൻ മരങ്ങളും ഈ ഭാഗത്ത് ഇനിയും ഇവിടെയുള്ളത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

 

kottayam news
Advertisment