Advertisment

ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷ വാർത്ത; എല്ലാ വിധത്തിലുള്ള ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടി ലാപ്ടോപ്പ് ബോണാൻസ സെയിൽ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

എല്ലാ വിധത്തിലുള്ള ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ടി ലാപ്ടോപ്പ് ബോണാൻസ സെയിൽ ആരംഭിച്ചു. ഗെയിമർമാർക്കായി പുതിയ രണ്ട് ലാപ്ടോപ്പുകൾ വിപണിയിലെത്തിച്ചതിന് ശേഷമാണ് ഫ്ലിപ്പ്കാർട്ടിന്റെ പുതിയ ഓഫർ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകുന്നതിൽ ഫ്ലിപ്പ്കാർട്ട് ശ്രദ്ധകൊടുക്കുന്നുണ്ട്.

Advertisment

publive-image Hands typing on laptop computer

ലാപ്‌ടോപ്പ് ബോണൻസ സെയിലിലൂടെ തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ജൂലൈ 24 വരെയാണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ സെയിൽ നടക്കുന്നത്. എച്ച്പി, ലെനോവോ, അസൂസ്, ഡെൽ മുതലായ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച ലാപ്ടോപ്പുകൾ ഈ സെയിലിലൂടെ സ്വന്തമാക്കാം. എല്ലാതരം ആവശ്യങ്ങളും നിറവേറ്റുന്ന പല വിഭാഗത്തിലുള്ള ലാപ്ടോപ്പുകൾ സെയിലിലൂടെ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിൽ ഡെയിലി ടാസ്‌കിനായി ഉപയോഗിക്കാവുന്ന അധികം വിലയില്ലാത്ത നിരവധി ലാപ്ടോപ്പുകൾ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ബ്രൌസിംഗ്, ഓൺലൈൻ ആക്ടിവിറ്റീസ്, സിനിമ കാണാൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകൾ ആവശ്യമുള്ളവർക്ക് അധികം സവിശേഷതകളില്ലാത്ത ലാപ്ടോപ്പുകൾ മതിയാകും. ഇത്തരം ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫർ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

laptop bonanza sale
Advertisment