Advertisment

വിദേശ വനിതയെ പീഡിപ്പിച്ച് കൊന്നവര്‍ മാനഭംഗപ്പെടുത്തിയത് ദൈവത്തിന്‍റെ സ്വന്തം നാടിനെ ? ഇത് മഹാ നാണക്കേട്‌ ! കേരളത്തിനെതിരെ മറ്റു ടൂറിസം രാജ്യങ്ങള്‍ ഈ കൊലപാതകം ആയുധമാക്കും ?

New Update

publive-image

Advertisment

തിരുവനന്തപുരം : ദൈവത്തിന്‍റെ സ്വന്തം നാട് കാണാനെത്തിയ വിദേശ ടൂറിസ്റ്റിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതെങ്കില്‍ അത് കേരളം എന്ന നാടിനെ മാനഭംഗപ്പെടുത്തിയതിന് തുല്യമാണ്. ഇത് ലോകത്തിനു മുന്‍പില്‍ കേരളത്തിനു മഹാ നാണക്കേടാണ്‌.

തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയ ജീര്‍ണ്ണിച്ച മൃതദേഹം കാണാതായ ലാത്വിനിയന്‍ വനിത ലീഗയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായി മൃതദേഹം തിരിച്ചറിയാനായി പോലീസ് ഡിഎന്‍എ പരിശോധന നടത്തും.

publive-image

ലിഗയുടെ സഹോദരിയും ഭര്‍ത്താവും ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു . കാസര്‍കോട് പ്രദേശങ്ങളില്‍ ലിഗയെ അന്വേഷിച്ച് ഏതാനും ദിവസങ്ങളായ സഹോദരിയും ലിഗയുടെ ഭര്‍ത്താവും അവിടെ പോസ്റ്ററുകള്‍ പതിച്ച് വരികയായിരുന്നു.

ഇന്നലെ തിരിച്ചറിയാത്ത മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് ലിഗയുടെ സഹോദരിയെയും ഭര്‍ത്താവിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇരുവരും ട്രെയിന്‍മാര്‍ഗം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.

publive-image

ഇന്നലെ വൈകുന്നേരത്തോടെയാണ് തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ തല വേര്‍പെട്ട് ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടത്. കുറ്റിക്കാട്ടിനകത്ത് മൃതദേഹം കണ്ടെത്തിയതില്‍ പോലീസിന് സംശയമുണ്ട്.

ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണോയെന്നും മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കും ശേഷം മാത്രമെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

publive-image

ഇന്‍ക്വസ്റ്റ് നടത്തി ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വച്ചാകും ഫോറന്‍സിക് പരിശോധനകളും ഇന്‍ക്വസ്റ്റ് നടപടികളും ചെയ്യുക.

സംഭവം കേരളത്തിന്‍റെ ടൂറിസം വളര്‍ച്ചയ്ക്ക് നാണക്കേടായി മാറും. കേരളം സുരക്ഷിതമല്ലെന്ന കുപ്രചാരണത്തിനു സംഭവം കാരണമാകും. ഇത് കാലം വേറെയാണ് . ടൂറിസത്തിന്റെ കാര്യത്തില്‍ ശ്രീലങ്ക മുതല്‍ തായ് ലാന്‍ഡ് വരെയുള്ള രാജ്യങ്ങള്‍ ഈ കേരളത്തോട് മത്സരിക്കുകയാണ് .

publive-image

കേരളത്തിലേയ്ക്ക് പോകാന്‍ കൊള്ളില്ലെന്ന് അവര്‍ ആഗോളതലത്തില്‍ അവര്‍ പ്രചരണം നടത്തും. മാത്രമല്ല കേരളത്തിനേതിനേക്കാള്‍ ചിലവ് കുറഞ്ഞ നിലയില്‍ അവിടങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കഴിയും .

കേരളത്തിലുള്ളവര്‍ക്ക് ഡല്‍ഹിയ്ക്കും ആഗ്രയ്ക്കും പോകുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തായ് ലാന്‍ഡ് പോയി വരാന്‍ കഴിയും . അത്തരം സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തിന്‍റെ നട്ടെല്ലൊടിക്കും എന്നുറപ്പാണ് .

latest liga
Advertisment