Advertisment

ലാവ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി; വില 5,774 രൂപ!

author-image
സത്യം ഡെസ്ക്
Updated On
New Update

ലാവ പുതിയ സ്മാർട്ട്ഫോൺ ലാവ Z61 പ്രോ പുറത്തിറക്കി. 5,774 രൂപയാണ് ഈ ഡിവൈസിന്റെ വില. 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാകും. ലാവ Z61 പ്രോ മിഡ്‌നൈറ്റ് ബ്ലൂ, അംബർ റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

Advertisment

5.45 ഇഞ്ച് എച്ച്ഡി+ ഫുൾ വ്യൂ ഡിസ്‌പ്ലേയും 1280 x 720 റെസല്യൂഷനുമായിട്ടാണ് ലാവ Z61സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 1.6 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് ഫെയ്‌സ് അൺലോക്ക് സവിശേഷതയുമായിട്ടാണ് വരുന്നത്.

publive-image

ഈ വിഭാഗം സ്മാർട്ട്ഫോണുകളിൽ സാധാരണ കാണാത്ത ഒരു സവിശേഷതയാണ് ഫേസ് അൺലോക്ക്. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് 0.60 സെക്കൻഡിനുള്ളിൽ ഫേസ് അൺലോക്കിലൂടെ ഹാൻഡ്‌സെറ്റ് അൺലോക്ക് ചെയ്യാനാകും.

ലാവ Z61 പ്രോ സ്മാർട്ട്ഫോൺ 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ ഈ സ്റ്റോറേജ് വികസിപ്പിക്കാം. ക്യാമറകൾ പരിശോധിച്ചാൽ, 8 എംപി പിൻ ക്യാമറയുമായാണ് ഫോണിലുള്ളത്. സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, ഒടിജി പിന്തുണ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതകളാണ്.

tec news lava mobile lava z61
Advertisment