Advertisment

ലാവോസ് അണക്കെട്ട് ദുരന്തത്തില്‍ 36 മരണങ്ങള്‍ സ്ഥിരീകരിച്ചു. കാ​ണാ​താ​യ​ത് 98 പേ​രെ

New Update

publive-image

Advertisment

അ​റ്റ​പ്പൂ: ലാ​വോ​സ് അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 36 മരണം സ്ഥി​രീ​ക​രി​ച്ചു. 98 പേ​രെ കാ​ണാ​താ​യ​താ​യും ലാ​വോ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇവ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാണ് .

585 സൈ​നി​ക​രും സിം​ഗ​പ്പൂ​രി​ൽ​നി​ന്നു​ള്ള 17 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ധാ​രാ​ളം മ​ണ്ണ് അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ടെ​ന്നും യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ലൈ 23നാ​ണ് കം​ബോ​ഡി​യ​ൻ അ​തി​ർ​ത്തി​ക്ക്‌ സ​മീ​പം ഷെ​പി​യാ​ൻ ഷെ ​നാം​നോ​യി അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന​ത്. ദു​ര​ന്തം 357 ഗ്രാ​മ​ങ്ങ​ളി​ലെ 11,777 പേ​രെ ബാ​ധി​ച്ച​താ​യാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ക​ണ​ക്കു​ക​ൾ.

വി​യ​റ്റ്‍​നാം, താ​യ്‍​ലാ​ൻ​ഡ്, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​തോ​ടെ​യു​ള്ള ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി​ക്കാ​യി 2013ലാ​ണ് ലാ​വോ​സ് സ​ർ​ക്കാ​ർ ഷെ ​നാം​നോ​യി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്.

latest
Advertisment