Advertisment

ലേൺ ദി ഖുർആൻ, ഗ്ലോബൽ ഓൺലൈൻ പരീക്ഷാഫലം പ്രഖ്യാപിച്ചു

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം. 2020) മൂന്നാം ഘട്ടത്തിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫാഇസുൽ ഖുർആൻ, മാഹിറുൽ ഖുർആൻ, അഹ്ലുൽ ഖുർആൻ എന്നിങ്ങനെ മൂന്ന് പദവികളിലായാണ് ഈ വർഷത്തെ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷ നടന്നത്.

Advertisment

publive-image

അബ്ദുല്ലത്തീഫ് പി.. കെ(കരിപ്പൂർ), ഷെറിൻ യൂസഫ് (വയനാട്) , സുലൈഖ പി. (കൊട്ടപ്പുറം), സീനത്ത് ഇബ്രാഹിം (കാസർകോട്) എന്നിവർ ഫാഇസുൽ ഖുർആൻ പദവിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. അൻവർ സാദത്ത് (അൽകോബാർ/സൗദി അറേബ്യ), റഫീയ ഉമ്മർ (റിയാദ്/സൗദി അറേബ്യ) , ഹസീന എ.വി , ഖദീജ ഹസ്സൻ, നെയ്മ ഇബ്രാഹിം, സക്കീന സി. ബി, ഉമൈറ സി. എം (കേരളം) എന്നിവർ ഫാഇസുൽ ഖുർആൻ പദവിയിൽ മറ്റു റാങ്കുകൾ കരസ്ഥമാക്കി.

ഫസീഹ ടി. പി (മലപ്പുറം), മാഹിറുൽ ഖുർആൻ പദവിയിലും ഷിഫ പി. (കൊട്ടപ്പുറം) അഹ്ലുൽ ഖുർആൻ പദവിയിലും ഒന്നാം റാങ്കുകൾ കരസ്ഥമാക്കി. ഖദീജ ടി. സി, ഇൻസാഫ്, (കേരളം) എന്നിവർ മാഹിറുൽ ഖുർആൻ പദവിയിലും, അഹമ്മദ് ഹിഷാം (കേരളം) ഹസീന ബക്കർ (സൗദി അറേബ്യ) എന്നിവർ അഹ്ലുൽ ഖുർആൻ പദവിയിലും മറ്റു റാങ്കുകൾ കരസ്ഥമാക്കി.

നവംബർ 13ന്, വെള്ളി, അന്താരാഷ്ട്ര ഓൺലൈൻ മത്സരമായി നടന്ന പരീക്ഷയിൽ ആയിരക്കണക്കിന് പരീക്ഷാർത്ഥികൾ പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, ജി.സി.സി, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, സിങ്കപ്പൂർ ഉൾപ്പെടെ ലോകത്തിൻെ വിവിധ പ്രദേശങ്ങളിലുള്ള മലയാളികൾ ഓൺലൈൻ പരീക്ഷയിൽ പങ്കാളികളായി. 2 പതിറ്റാണ്ടായി തുടരുന്ന ലേൺ ദി ഖുർആൻ പഠന പദ്ധതിയിൽ ഏറ്റവുമധികം പരീക്ഷാർത്ഥികൾ പങ്കെടുത്ത പരീക്ഷയാണ് ഈ വർഷം നടന്നത്.

മുഴുവൻ പഠിതാക്കളുടെയും പരീക്ഷാഫലം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അതെ മൊബൈൽ നമ്പർ വെബ്സൈറ്റിലെ റിസൾട്ട് കോളത്തിൽ നൽകി പരീക്ഷാർത്ഥികൾക്ക് വിശദാംശങ്ങൾ അറിയാവുന്നതാണ്.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പാഠഭാഗത്തിലെ ജുസ്അ്‌ 28, ആയിരുന്നു പരീക്ഷ ഭാഗം. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർപഠനത്തിന് ശേഷമാണ് പഠിതാക്കൾ പരീക്ഷ എഴുതിയത്.

ഉന്നതമാർക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായും, പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും പരിശ്രമങ്ങളെ അനുമോദിക്കുന്നതായും ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനി, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻർ പ്രസിഡന്റ് അബൂബക്കർ എടത്തനാട്ടുകര, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.

ലേൺ ദി ഖുർആൻ പുനരാവർത്തനം നാലാം ഘട്ട (ജുസ് അ്‌ 27) പഠന ക്ലാസുകൾ എല്ലാ ലേൺ ദി ഖുർആൻ സെന്ററുകളിലും ആരംഭിച്ചു. റാങ്ക് ജേതാക്കൾക്കും , ഉന്നതമാർക്ക് നേടിയവർക്കു മുള്ള ക്യാഷ് അവാർഡുകളും, സമ്മാനങ്ങളും, സർട്ടിഫിക്കറ്റും 2021ൽ നടക്കുന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിതരണം ചെയ്യുമെന്നും, വിജയികളെ പ്രത്യേകം അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.

Advertisment