Advertisment

ചെല്‍സി വിടുമോ? മറുപടിയുമായി ഡേവിഡ് ലൂയിസ്

New Update

Advertisment

ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ് ചെല്‍സി വിടുകയാണ് എന്നുള്ള അഭ്യൂഹം ശക്തമായി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ചെല്‍സി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചെല്‍സിക്കൊപ്പം തുടരുമെന്നും ടീമിനുവേണ്ടി കൂടുതല്‍ കിരീടങ്ങളില്‍ പങ്കാളിയാകുകയാണ് ലക്ഷ്യമെന്നും ലൂയിസ് പറഞ്ഞു.

‘പിഎസ്ജിയില്‍ നിന്നും തിരിച്ചെത്തിയത് ചെല്‍സിയില്‍ തുടരാനും പ്രീമിയര്‍ ലീഗ് കിരീടം നേടാനുമാണ്. മൗറീസിയോ സാറിയുടെ പരിശീലനമുറകള്‍ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും. ഏറെ സന്തോഷവാനാണ് ഞാനിവിടെ. മറ്റൊന്നിനേക്കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ല’ ലൂയിസ് വ്യക്തമാക്കി.

പരിക്കും ഫോമില്ലായ്മയും മൂലം കഴിഞ്ഞ സീസണ്‍ ലൂയിസിന് തിരിച്ചടികളുടേതായിരുന്നു. അന്റോണിയോ കോണ്ടെയുടെ കീഴില്‍ ആകെ 10 മത്സരങ്ങളില്‍ മാത്രമാണ് ലൂയിസ് കളത്തിലിറങ്ങിയത്. അത്, റഷ്യന്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നിന്നും ലൂയിസിന്റെ സ്ഥാനം തെറിപ്പിക്കുന്നതിലേക്കും നയിക്കുകയായിരുന്നു.

Advertisment