Advertisment

കാട്ടുപന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു

New Update

Advertisment

തൃശൂര്‍ മംഗലം ഡാമിന് സമീപം ഓടംന്തോട് നന്നങ്ങാടിയില്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. ധോണിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ചത്തത്. കുടുക്ക് മുറുകിയതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓടന്തോട് ചാലി റബ്ബര്‍ എസ്റ്റേറ്റിലെ മുള്ളുവേലിയില്‍ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പ്രദേശത്ത് പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് വന്ന വ്യക്തിയാണ് പുലി കുടുങ്ങിയത് കണ്ടെത്തിയത്. ഇക്കാര്യം വനപാലകരെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. പിന്നീട്, വനപാലകരും പൊലീസും പ്രദേശത്ത് എത്തിച്ചേര്‍ന്നു.

മൂന്ന് വയസ് പ്രായമുള്ള ആണ്‍പുലിയാണ് കെണിയില്‍ അകപ്പെട്ട് ചത്തത്. മയക്കുവെടിവച്ച് പുലിയെ കൂട്ടിലേക്ക് മാറ്റിയാണ് പരിശോധനയ്ക്ക് കൊണ്ടുപോയത്. പടിഞ്ഞാറെക്കോട്ട സ്വദേശിയുടെ ചാലി എസ്റ്റേറ്റ് അതിര്‍ത്തിയിലെ കമ്പിവേലിയില്‍ വച്ചിരുന്ന കെണിയിലാണ് പുലി കുടുങ്ങിയത്. ഇവിടെ സ്ഥിരമായി പുലി ഇറങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Advertisment