Advertisment

ഹോസ്റ്റല്‍ മുറിയിലെ സോഫയ്ക്ക് അടിയില്‍ കിടന്ന തുണിയെന്ന് കരുതി പിടിച്ചുവലിച്ചത്‌ പുള്ളിപ്പുലിയെ; വനിതാ ഹോസ്റ്റലില്‍ പരിഭ്രാന്തി

New Update

ഗുവാഹത്തി : ലേഡീസ് ഹോസ്റ്റലില്‍ കയറിയ പുള്ളിപ്പുലി അന്തേവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. അസമിലെ ഹംഗേരാബാരിയിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയിലെ സോഫയ്ക്ക് അടിയില്‍ സുഖമായി ഉറങ്ങുകയായിരുന്നു അതിക്രമിച്ചു കടന്ന പുലി.

Advertisment

publive-image

15 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. സോഫയ്ക്ക് അടിയില്‍ കിടന്ന പുലിയെ തുണിയെന്ന് തെറ്റിദ്ധരിച്ച് ഒരു പെണ്‍കുട്ടി പിടിച്ചതോടെയാണ് അതിക്രമിച്ചു കയറിയ 'ഭീകരനെ' തിരിച്ചറിയുന്നത്.

ഭയന്ന പെണ്‍കുട്ടികള്‍ മുറിയില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നാലു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലിയെ കൂട്ടിലാക്കാന്‍ കഴിഞ്ഞത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ചതോടെ, പുലി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതും പരിഭ്രാന്തി ഇരട്ടിച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ പുലിയെ കൂട്ടിലടയ്ക്കുകയായിരുന്നു.

പുലിയെ മൃഗശാലയിലേക്ക് മാറ്റി. പരിക്കുകള്‍ ഭേദമായ ശേഷം  പുലിയെ കാട്ടില്‍ വിടുമെന്ന് അസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

leopard
Advertisment