Advertisment

വിമാനയാത്രയില്‍ കോവിഡ് പടരുമെന്ന പേടിവേണ്ട, പലചരക്ക് കടയില്‍ പോകുന്നതിനേക്കാള്‍ റിസ്‌ക് കുറവ് !

New Update

വിമാന യാത്ര നടത്തുന്നവര്‍ക്ക് കോവിഡ് പിടിപെടാന്‍ സാധ്യത കുറവെന്ന്‌ ഹാര്‍വര്‍ഡ് ഗവേഷകരുടെ റിപ്പോര്‍ട്ട് .പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുന്നതിനേക്കാളും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനേക്കാളുമൊക്കെ റിസ്‌ക് കുറവാണ് ആകാശ യാത്രയ്‌ക്കെന്നാണ് പുതിയ പഠനം പറയുന്നത്.

Advertisment

publive-image

കൃത്യമായ രോഗപ്രതിരോധ നടപടികള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് കോവിഡ് പടരുന്നതില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടി. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതും, മുഴുവന്‍ സമയവും മാസ്‌ക് ഉപയോഗിക്കുന്നതും വിമാനത്താവളത്തിലും വിമാനത്തിലും വായൂസഞ്ചാരം ഉറപ്പാക്കുന്നതുമെല്ലാം രോഗപ്രതിരോധ നടപടികളുടെ ഭാഗമാണ്.

ഇത്തരം കാര്യങ്ങള്‍ കൃത്യമാണെങ്കില്‍ സുപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനേക്കാള്‍ അപകടം കുറഞ്ഞതാണ് വിമാനയാത്രയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറസ് വ്യാപനം തടയാന്‍ വിമാനക്കമ്പനികളും എയര്‍പ്പോര്‍ട്ട് അധികൃതരും സ്വീകരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതും വൈറസ് പടരുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ചെക്കിന്‍ ചെയ്യുമ്പോള്‍ മുതലുള്ള പരിശോധനകള്‍ മുതല്‍ കോവിഡ് സാഹചര്യത്തെ നേരിടാന്‍ ക്യാബിന്‍ ക്രൂവിന് നല്‍കിയിട്ടുള്ള പരിശീലനത്തെക്കുറിച്ച് വരെ യാത്രക്കാനെ ബോധ്യപ്പെടുത്തുന്നത് ഗുണകരമാണ്.

covid 19
Advertisment