Advertisment

മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനായില്ല. നടിയെ ആക്രമിച്ച ക്രിമിനലിനൊപ്പം നില്‍ക്കാന്‍ വയ്യാത്തതിനാലാണ് മമ്മൂട്ടി അമ്മയില്‍ നിന്നും മാറി നില്‍ക്കുന്നത് - അമ്മയിലെ അണിയറക്കഥകള്‍ തുറന്നു പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍

New Update

publive-image തിരുവനന്തപുരം : നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കിടന്ന ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ലെന്ന് നിര്‍മ്മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍.

Advertisment

ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികള്‍ക്ക് ഉള്ള താല്‍പര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹന്‍ലാല്‍. ദിലീപും മഞ്ജുവും പിണക്കമായിരുന്ന സമയത്ത് ദിലീപിന്റെ എതിര്‍പ്പ് പോലും അവഗണിച്ചാണ് അന്ന് മഞ്ജുവുമൊത്ത് മോഹന്‍ലാല്‍ അഭിനയിച്ചത്.

publive-image

ലാലേട്ടനെ സനേഹിക്കുന്നവര്‍പോലും ഇത് വിശ്വസിക്കാന്‍ തയ്യാറാവില്ല. പക്ഷേ മോഹന്‍ലാല്‍ ഈ തീരുമാനം കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളരുമായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ഊര്‍മ്മിള ഉണ്ണി ഒക്കെ ആരുടേയോ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ വേണ്ടി പറയാനുള്ള പ്രസക്തിയുള്ള നടിയല്ല അവര്‍ .

publive-image

അന്ന് ജനറല്‍ ബോഡിയില്‍ ബഹളമുണ്ടാക്കിയവരൊക്കെ തന്നെയാണ് ഇപ്പോ നടനെ തിരിച്ചെടുക്കണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതെന്നും ഇത് തെറ്റായ കീഴ്വഴക്കമാണ്. നടിയെ അക്രമിച്ച കേസില്‍ ഇപ്പോ ഒരു വര്‍ഷവും നാല് മാസവും പിന്നിടുമ്പോള്‍ നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും.

നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവര്‍ മിണ്ടാതിരുന്നത്. ഒരു കാര്യം പറയാലോ ദിലീപിനെ പുറത്താക്കുമ്പോള്‍ തന്നെ ബൈലോ പ്രകാരമൊന്നുമായിരുന്നില്ല.

publive-image

അന്ന് വിശദീകരണം ഒക്കെ ചോദിച്ച് പുറത്താക്കാന്‍ നിന്നിരുന്നെങ്കില്‍ സംഘടന അപ്പോ തന്നെ പിളര്‍ന്നേനെ. ദിലീപിന് വേണ്ടി ബഹളം ഉണ്ടാക്കുന്നവര്‍ അന്നും കൂടുതലായിരുന്നു.

മമ്മൂട്ടി ഇപ്പോഴും പുറത്ത് നിക്കുന്നതും അന്ന് എല്ലാം സഹിച്ച് മിണ്ടാതെ നിന്നതും സംഘടന നശിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ഇപ്പോള്‍ മമ്മൂട്ടി മാറിനിന്ന് കാണിക്കുന്ന പ്രതിഷേധം മറ്റുള്ളവര്‍ക്കും ദിലീപിന് എതിരെ രംഗത്ത് വരുന്നതിന് കൂടുതല്‍ പ്രചോദനമാകും.

publive-image

പിന്നെ നടികള്‍ക്ക് വലിയ റോള്‍ ഒന്നും ഇതില്‍ ഇല്ല. എപ്പോഴും വേഷങ്ങള്‍ ലഭിക്കണമെന്നും ഇല്ല. അന്ന് ജനറല്‍ ബോഡിയില്‍ പത്രക്കാരോട് ബഹളം കാണിച്ചവര്‍ തന്നെയാണ് ഈ സമയത്ത് നടനെ തിരിച്ച് കൊണ്ട് വരുന്നതിനും മുന്നിട്ട് നിന്നത്.- ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

പൃഥ്വിരാജ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് അദ്ദേഹത്തെ ഒതുക്കിയിട്ടൊന്നും അല്ല. സുകുമാരന്‍ ചേട്ടന്‍െ മകനാണ് പൃഥ്വി, ആര് വിചാരിച്ചാലും അങ്ങനെ ഒന്നും ഒഴിവാക്കാന്‍ കഴിയില്ല.

publive-image

ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോള്‍ ഒരു പദവിയും വഹിക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നടി അക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദികളായവര്‍ സംഘടനയിലേക്ക് വരുമ്പോള്‍ അകത്ത് പദവികള്‍ വഹിക്കാന്‍ താല്‍പര്യമില്ലാത്തത് തന്നെയാണ് മമ്മൂട്ടിയുടെ പിന്മാറ്റത്തിന് കാരണം എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

mohanlal dileep amma mammootty
Advertisment