Advertisment

ഫു​ട്ബോ​ള​ല്ല ജീ​വി​ത​മാ​ണ് വലുത് ; റ​ഷ്യ​യി​ലേ​ക്കി​പ്പോ​ള്‍ വ​ര​ണ്ടെ​ന്ന് താ​യ്‌​ല​ന്‍​ഡി​ലെ കു​രു​ന്നു​ക​ളോ​ട് ഫി​ഫ

New Update

Advertisment

 

ബാ​ങ്കോ​ക്ക്: ഫു​ട്ബോ​ള​ല്ല ജീ​വി​ത​മാ​ണ് വ​ലു​തെ​ന്ന് താ​യ്‌​ല​ന്‍​ഡി​ലെ  കു​രു​ന്നു​ക​ളോ​ട് ഫി​ഫ. ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ഫൈ​ന​ല്‍ കാ​ണാ​ന്‍ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടെ​ന്നും വി​ശ്ര​മി​ക്ക​ണ​മെ​ന്നും താ​യ്‌​ല​ന്‍​ഡി​ലെ ഗു​ഹ​യി​ല്‍​നി​ന്നും ര​ക്ഷ​പെ​ട്ടു പു​റ​ത്തെ​ത്തി​യ കു​ട്ടി​ക​ളെ ഫി​ഫ അ​റി​യി​ച്ചു.

Image result for തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിലെ

വ​ട​ക്ക​ന്‍ താ​യ്‌​ല​ന്‍​ഡി​ലെ താം ​ലു​വാം​ഗ് ഗു​ഹാ​സ​മു​ച്ച​യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച​മു​മ്ബ് അ​ക​പ്പെ​ട്ട വൈ​ല്‍​ഡ് ബോ​ര്‍ ഫു​ട്ബോ​ള്‍ ടീ​മി​ലെ 12 കു​ട്ടി​ക​ളും ഇ​രു​പ​ത്തി​യഞ്ചു​കാ​ര​നാ​യ കോ​ച്ചി​നെ​യു​മാ​ണ് ഫി​ഫ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്ന​ത്. താ​യ്‌​ല​ന്‍​ഡ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​നെ​ഴു​തി​യ ക​ത്തി​ലാ​ണു ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റി​നോ കു​ട്ടി​ക​ളെ ക്ഷ​ണി​ച്ച​ത്. ഫി​ഫ​യു​ടെ അ​തി​ഥി​ക​ളാ​യി ഫൈ​ന​ല്‍ മ​ത്സ​രം കാ​ണാ​ന്‍ മോ​സ്കോ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ല്‍ ജൂ​ലൈ 15ന് ​മോ​സ്കോ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫൈ​ന​ല്‍ കാ​ണാ​ന്‍ അ​തി​ഥി​ക​ളാ​യി അ​വ​രെ ക്ഷ​ണി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്- ഫി​ഫ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Image result for തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിലെ

എ​ന്നാ​ല്‍ 18 ദി​വ​സ​ത്തോ​ളം മ​തി​യാ​യ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ മ​ര​ണ​ത്തി​ന്‍റെ നൂ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ കു​ട്ടി​ക​ള്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും അ​വ​ശ​രാ​ണ്. ആ​ശു​പ​ത്രി​വി​ടാ​ന്‍ ഒ​രാ​ഴ്ച​യി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Image result for തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിലെ

ഒ​രാ​ഴ്ച​യോ​ളം ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന കു​ട്ടി​ക​ളു​ടെ ദ​ഹ​ന​പ്ര​ക്രി​യ​പോ​ലും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല. ഗു​ഹ​യി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടോ​യെ​ന്ന കാ​ര്യ​വും ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ കു​ട്ടി​ക​ളും ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ പ​രി​ശീ​ല​ക​നും ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യേ​ണ്ടി​വ​രും. ഇ​താ​ണ് കു​ട്ടി​ക​ളു​ടെ മോ​സ്കോ​യി​ലേ​ക്കു​ള്ള യാ​ത്ര ഫി​ഫ വി​ല​ക്കി​യ​ത്.

Advertisment