Advertisment

ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ സ്‌പീക്കര്‍ പക്ഷം പിടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

New Update

കോഴിക്കോട്:ലൈഫ് മിഷന്‍ അന്വേഷണം അട്ടിമറിക്കാന്‍ നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ സ്‌പീക്കര്‍ കരുവാക്കിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചത് തെറ്റാണെന്നും സ്‌പീക്കര്‍ പക്ഷം പിടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Advertisment

publive-image

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പോലും കണക്കിലെടുക്കാതെയാണ് പ്രവിലേജ് കമ്മിറ്റി നേരത്തെ വിളിച്ചതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സ്‌പീക്കര്‍ക്ക് ഇതുസംബന്ധിച്ച്‌ ഇന്ന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കെ സി ജോസഫ് ഒമ്പത് മാസം മുമ്പ് പരാതി നല്‍കിയിട്ടും നിയമസഭ പ്രിവിലേജ് കമ്മറ്റി ഇതുവരെ പരിഗണിച്ചില്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ വ്യാപകമായി അനധികൃത നിയമനം നടക്കുകയാണ്. സംസ്ഥാനത്ത് മുഴുവന്‍ സി പി എമ്മുകാര്‍ക്കും ജോലി കൊടുക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

ബിനീഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അപാകതയില്ല. മുഖ്യമന്ത്രിക്ക് പോലും ബിനീഷിന്റെ കാര്യത്തില്‍ വിശ്വാസമില്ല. ബിനീഷിന്റെ കാര്യത്തില്‍ സി പി എമ്മിന് ഇരട്ടത്താപ്പാണ്.

ഒരു ഭാഗത്ത് ബിനീഷ് ഒരു വ്യക്തി മാത്രമെന്ന് പറയുകയും മറു ഭാഗത്ത് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ramesh chennithala
Advertisment