Advertisment

ലൈഫ് മിഷനില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സും; കേസെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് വിജിലൻസ്. കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകി.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് കേസിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.

പ്രാഥമിക പരിശോധന നടത്താൻ സർക്കാർ നേരത്തെ വിജിലൻസിനെ ചുമതലപ്പെടുത്തുകയും ലൈഫ് മിഷൻ ഓഫീസിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നുമുള്ള ഫയലുകൾ വിജിലൻസ് ശേഖരിക്കുകയും ചെയ്തിരുന്നു.

ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് വിജിലൻസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ കരാര്‍ രേഖകള്‍ അടക്കമുള്ളവ തുടര്‍പരിശോധനകള്‍ക്കായി കസ്റ്റഡിയില്‍ വയ്ക്കാന്‍ വിജിലന്‍സിന് സാധിക്കും.

Advertisment