follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

മിമിക്രി വേദികളിലെ നിറസാന്നിധ്യമായ ദീപകിന് ആശംസകള്‍

കൊട്ടാരക്കര ഷാ » Posted : 29/04/2017

ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിത്ത്വമായിരുന്നു ദീപക്കിന്റെ അച്ഛൻ പി സി സനൽകുമാർ എന്ന സനൽ സാർ. ഞാൻ ഉൾപ്പെടെയുള്ള പലരും സ്വയം പുലി എന്നവകാശപ്പെട്ട്‌ എഴുതിക്കൂട്ടുന്നതിനും വളരെ മുൻപ്‌ ഓർക്കുട്ട്‌ മുതൽ തന്നെ തന്റെ നർമ്മലോകവും, പാട്ടുകളും, പ്രതികരണങ്ങളും കൊണ്ട്‌ സജീവമായിരുന്നു അദ്ദേഹം.

സനൽ സാറിലൂടെയാണു ഞാൻ മക്കളിലേയ്ക്ക്‌ എത്തുന്നത്‌ തന്നെ, രാഹുൽ ഹംബിൾ സനലും, ദീപക്ക്‌ ട്വിൻകിൾ സനലും, പേരിൽ പോലും സാർ നൽകിയ ചില സവിശേഷതകളുണ്ട്‌...! ദീപക്‌ മിമിക്രി ആർട്ടിസ്റ്റ്‌ ആണെന്നറിഞ്ഞപ്പോ വലിയ സന്തോഷം തോന്നി. രാഹുലും നർമ്മ ബോധത്തിലും, പാട്ടിലുമൊക്കെ മിടുക്കനാണു.

സ്വന്തമായി ഓഫീസും ജൂനിയർമ്മാരുമുള്ള അഡ്വക്കേറ്റാണു ദീപക്ക്‌ എന്നറിയുന്നവർ അപൂർവ്വമാണു. ഈ തിരക്കുകൾക്കിടയിലും മിമിക്രി വേദികളിൽ തുടരാൻ പിന്തുണയുമായി കുടുംബവും, ഒട്ടനധി സുഹൃത്തുക്കളും ദീപക്കിനൊപ്പമുണ്ട്‌. തന്റെ ഇൻബോക്സിലും, നേരിട്ടും എല്ലാവരും പറയുന്ന അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പരിഗണിച്ച്‌, വിലയിരുത്തി മാറ്റങ്ങൾ വരുത്താൻ ദീപക്ക്‌ ശ്രദ്ധിക്കാറുണ്ട്‌. അതു തന്നെയാണു ഈ യഥാർത്ഥ കലാകാരന്റെ വിജയവും...

പാരമ്പര്യവും, നീണ്ടകാലത്തെ മിമിക്രി വേദികളിലെ സാന്നിധ്യവും ഉണ്ടായിട്ടും അടുത്തിടെ ശ്രദ്ധേയനായത്‌ അടുത്തിടെ കോമഡി ഉത്സവത്തിലും, കോമഡി സർക്കസിലും നടത്തിയ പ്രകടനങ്ങളിലൂടെയാണു. ദിലീപ്‌ എന്ന നടന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ ശബ്ദ വ്യതിയാനങ്ങൾക്കൊപ്പം, മോഹൻ ലാലിന്റെയും ജയറാമിന്റെയുമൊക്കെ ശബ്ദാനുകരണവുമൊക്കെ, ദീപക്കിന്റെ അവതരണത്തിൽ വേറിട്ടതും മികച്ചതുമാണു.

അരവിന്ദ്‌ കേജരീവാൾ, ഹരിഹരൻ, ലോഹിതദാസ്‌, ജാസിഗിഫ്റ്റ്‌ തുടങ്ങി ഒട്ടനവധി ഫിഗറുകളുമായും അനുകരണവും സ്കിറ്റും ഒക്കെ ആയി പ്രിയ കൂട്ടുകാരൻ സുരാജ്‌ വെഞ്ഞാറമൂടുനൊപ്പം വേദികളിലും സജീവമാണു ദീപക്ക്‌ സനൽ..

സമീപ ഭാവിയിൽ തന്നെ സിനിമാ സീരിയൽ രംഗത്തും തിളങ്ങാൻ സനൽ സാറിന്റെ മകനു കഴിയട്ടെ, എന്നാശംസിക്കുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+