follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് – രവി വർമൻ

അനുരാജ് » Posted : 13/05/2017

കാറ്റ് വെളിയുതേ എന്ന മണിരത്നം ചിത്രത്തിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടിട്ട് നമ്മൾ ഒരിക്കലെങ്കിലും അതിശയിച്ചിട്ടുണ്ടാകും,

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമാട്ടോഗ്രഫി വർക്കായ ബർഫിയും.
ഇതിനെല്ലാം പിന്നിൽ രവി വർമൻ എന്ന തമിഴിനാട്ടിലെ കുഗ്രാമത്തിൽ ജനിച്ചു അനാഥാലയത്തിൽ വളർന്ന പല തവണ ആത്മഹത്യക്കു ശ്രമിച്ച ,
ജയിലിൽ പല നാൾ കിടന്ന ,
ചായക്കടയിലെ ക്ലീനറായിരുന്ന ഇന്നത്തെ ലോകമറിയുന്ന ഒരു വലിയ സിനിമാട്ടോഗ്രാഫർ ഉണ്ട്.അദ്ദേഹത്തിന്റെ ദൃശ്യങ്ങൾക്ക് കൈയടിക്കുമ്പോൾ അദ്ദേഹത്തെ പറ്റി ചിലത് അറിഞ്ഞാൽ നിങ്ങളുടെ കൈയടിയുടെ ഒച്ച വളരെ മുഴക്കത്തിലായിരിക്കും.

കാരണം രവി വർമൻ എന്നത് ഒരു അത്ഭുതമാണ് , ഒരു മനുഷ്യൻ അനുഭവിക്കേണ്ട കഷ്ടപാടുകളിളുടെയെല്ലാം കടന്നു അതിനെയെല്ലാം അതിജീവിച്ചു പ്രാഥമിക വിദ്യാഭ്യാസം നേടാതെ ലോകത്തരങ്ങളായ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമാട്ടോഗ്രാഫർ

“ഞാൻ എന്റെ ‘അമ്മ ചിരിക്കുന്നത് കണ്ടിട്ടില്ല . ക്യാമറയുടെ വ്യൂ ഫൈൻഡറിലൂടെ നോക്കുന്നതിനു മുൻപ് ഒന്ന് കണ്ണുകളടക്കുമ്പോൾ പേടിച്ചരണ്ട തളർന്ന എന്റെ അമ്മയുടെ മുഖമാണ് ഓര്മ വരുക. അതിനെ ഏറ്റവും നല്ല കളറുകളോടെ എല്ലാവരെയും എനിക്ക് കാണിക്കണം. ഫ്രെമുകളിലെ കളറുകൾ എന്റെ സന്തോഷങ്ങളാണ് “‘
രവി വർമ്മന്റെ വാക്കുകൾ

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച രവി വർമന്റെ ഏക ആശ്രയമായിരുന്ന ‘അമ്മ രവിക്ക് 12 വയസുള്ളപ്പോൾ മരിച്ചു.

അച്ഛനെ കണ്ട ഓര്മ പോലുമില്ല .

ഒടുവിൽ അനാഥാലയത്തിലായി ജീവിതം. ജീവിതം കണ്മുന്നിൽ കൈവിടുന്നു അവസ്ഥയിൽ രവി വർമൻ എന്ന കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

റെയിൽവേ ട്രാക്കിൽ കിടക്കവേ ഒരു പോലീസുകാരൻ കൈയോടെ പിടിച്ചു.
ഒരു പ്ലേറ്റ് ബിരിയാണി വാങ്ങി കൊടുത്ത പോലീസുകാരൻ ഒരു മോഷണക്കേസ് ചാർജ് ചെയ്തു രവിയെ ജുവനൈൽ ഹോമിൽ അടച്ചു ,ഒരു മാസത്തെ ജയിൽ വാസം .
ഇടക്കിടെ പൊതിരെ തല്ലു.ഒടുവിൽ ഒരു മാസത്തിനു ശേഷം രവിയെ ഒരു ബന്ധു ജാമ്യത്തിനെടുത്തു.

ഗ്രാമത്തിലേക്ക് തിരിച്ചു ചെന്നാൽ അവിടെയുള്ളവർ കള്ളനെന്നു വീണ്ടും മുദ്രകുത്തുമെന്നു ഭയന്ന് ചെന്നൈയിലേക്ക് വണ്ടി കയറി ഒരു ടി ഷർട്ടും ലുങ്കിയുമായിരുന്നു അകെ വേഷം

തെരുവിൽ പലയിടത്തും മാറിമാറി കിടന്നു രാത്രികാലങ്ങളിലെ പോലീസ് പട്രോളിംഗിനെ മറികടന്നു.

രവിവര്മന്റെ അച്ഛന്റെ സുഹൃത്തിനെ ഇതിനിടെ പരിചയപെട്ടു. നല്ലൊരു ജോലി തരാം എന്ന് പറഞ്ഞു അയാൾ വിളിച്ചുകൊണ്ടുപോയി.

അയാൾ ആദ്യം ഏൽപിച്ച പണി കക്കൂസ് കഴുകാനാണ്.
കഷ്ടപാടുകൾക്കൊടുവിൽ അമരാവതി ഹോട്ടലിൽ ജോലി നേടി .

രവി വർമൻ ഓര്ക്കുന്നത് അവിടെ നിന്നാണ് തന്റെ ജീവിത്തിലെ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം കാഴ്ച്ചതെന്നാണ്.

വിശപ്പിനും വിയർപ്പിനും അത്ര കണ്ടു രുചിയായിരുന്നു .

150 രൂപ ശമ്പളത്തിൽ ജീവിതം ഒതുങ്ങി കൂടിയ നാളുകൾ.
ആദ്യമായി നല്ലൊരു മുണ്ട് വാങ്ങാൻ മാർക്കറ്റിലെത്തിയ രവിവര്മന് ക്യാമറയുമായി പ്രണയത്തിലാകുന്നത്‌ അവിടെവച്ചാണ്.
വെറും 115 രൂപക്ക് ലഭിച്ച ഒരു സെനിത് ക്യാമെറയായിരുന്നു ആദ്യമായി സ്വന്തമാക്കിയത്.

പതിയെ ക്യാമറയുടെ ബാലപാഠങ്ങൾ രവി പഠിച്ചു തുടങ്ങി.

തമിഴിലെ ഫോട്ടോഗ്രാഫി സംബന്ധമായ ബുക്കുകൾ ഒക്കെ വായിച്ചു പഠിച്ചു. ഇതിനിടെ ഹോട്ടലിൽ നിന്നുള്ള സഹൃദങ്ങൾ പലതും സിനിമ മേഖലയിൽ ഉള്ളവരുടെ അടുത്തു കൊണ്ടെത്തിച്ചു.

ഇംഗ്ലീഷ് സിനിമകളും കാണാൻ തുടങ്ങി പക്ഷെ ഒരു വാക് പോലും മനസിലായില്ല അകെ മനസിലായത് ഒരു ഭാഷയാണ് ദൃശ്യങ്ങളുടെ ഭാഷ.

മണി എന്ന അദ്ദേഹത്തിന്റെ വഴികാട്ടി രംഗ എന്ന ക്യാമറാമാന്റെ പക്കൽ രവിയെ എത്തിച്ചു.
6 വര്ഷം രംഗയോടൊപ്പം ജോലിചെയ്തു. ഇതിനിടെ രവി കെ ചന്ദ്രന്റെ അസോസിയേറ്റായി.

വി കെ പ്രകാശിന്റെ ജലമര്മരങ്ങളാണ് ആദ്യ സ്വതന്ത്ര ചിത്രം , മലയാളത്തിൽ പിന്നീട് ജയരാജിനൊപ്പം ശാന്തം ചെയ്തു ഒപ്പം റാഫി മെക്കാർട്ടിന്റെ സത്യം ശിവം സുന്ദരം ചെയ്തു.
പതിയെ ഹിന്ദിയിലും തമിഴിലും ചിത്രങ്ങൾ ചെയ്തു.
2012 ലെ ബർഫി ലോക നിലവാരമുള്ള ക്യാമെറാമാൻ എന്ന പദവി രവി വര്മന് നേടിക്കൊടുത്തു. രാമലീല, തമാശ, ദശാവതാരം അങ്ങനെ ഒരു പിടി മികച്ച ചിത്രങ്ങൾ രവി വർമൻ തുടങ്ങിയിട്ടേയുള്ളു തന്റെ യാത്ര …

” ഫോട്ടോയുടെ വില ഞാനറിയുന്നത് എന്റെ അമ്മയുടെ അവയ്ക്തമായ ഒരു ഫോട്ടോ കുട്ടിക്കാലത്തു എനിക്ക് ലഭിക്കുന്നത് മുതലാണ്.
അതെടുത്ത ക്യാമറാമാന്റെ കുഴപ്പം കാരണം വളരെ പരിതാപകരമായ രീതിയിലാണ് എന്റെ അമ്മയുടെ ചിത്രം പതിഞ്ഞത്. അയാൾ അന്ന് അത് നേരെ എടുത്തിരുന്നെങ്കിൽ ഇന്ന് എനിക്ക് ജീവിതകാലം മുഴാണ് സൂക്ഷിക്കാനുള്ളൊരു സ്വത്ത് ആയേനെ അത്.
ഒരു ഫോട്ടോഗ്രാഫറാകാൻ തീരുമാനിച്ചത്, സ്വപനം കണ്ടത് അന്ന് മുതലാണ് ”.

രവി വർമന്റെ വാക്കുകളിൽ നിന്നും അമ്മയോടുള്ള സ്നേഹം വളരെ പ്രകടമാണ്

“2006 ൽ ഗൗതം വാസുദേവ മേനോന്റെ വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കാമറ ചെയ്തതോടെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി.

ചെന്നൈയിലെ സത്യം തിയേറ്ററിൽ നിന്നാണ് ഞാൻ രാത്രിയിലെ ഷോ കാണുന്നത്. ആളുകൾ സിനിമ കണ്ടിട് വളരെ നല്ല കാമറ വർക്ക് ആണ് ചിത്രത്തിന്റേത് എന്ന് പരസപരം പറയുന്നത് ഒകെ ഞാൻ കേൾക്കുണ്ടായിരുന്നു.
എന്നെ ആർക്കും അറിയില്ലലോ. ഞാൻ ഭാര്യയെ വീട്ടിൽ കൊണ്ടാക്കി .
അണ്ണാ ഫ്ലൈ ഓവേറിലേക്ക് നടന്നു.
അതിനു കീഴെ ഞാൻ പണ്ട് കിടന്നു ഉറങ്ങിയിരുന്ന സ്ഥലത്തു ഒന്ന് കിടന്നു. എന്തോ അന്ന് പതിവിലും നേരത്തെ ഞാൻ ഉറങ്ങി. സ്വസ്ഥമായി .”

രവി വർമൻ പറഞ്ഞു നിർത്തുമ്പോഴും ഒരു ചിരി സമ്മാനിക്കുന്നുണ്ട് ,
നിഷ്കളങ്കമായ ഒരു ചിരി..ഒപ്പം ഒരു വാചകവും

“എനിക്കിപ്പോഴും ഇംഗ്ലീഷ് അറിയില്ല . ആരെങ്കിലും മെസ്സേജ് അയച്ചാൽ ഞാൻ മകളുടെ കൈയിൽ കൊടുക്കും അവളാണ് എനിക്ക് വേണ്ടി മെസ്സേജ് ചെയ്യാറ് ..”.

ദൃശ്യങ്ങളുടെ ഭാഷ മാത്രം അറിയുന്ന ആ വലിയ മനുഷ്യൻ വീണ്ടും ചിരിക്കുന്നു .

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+