follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

നവ മാധ്യമങ്ങൾ താരമാക്കിയ അനുകരണ കലാകാരൻ: ജയേഷ് പുല്ലാട്

കൊട്ടാരക്കര ഷാ » Posted : 25/07/2017

നവ മാധ്യമങ്ങളിലൂടെ തന്റെ അഭിനയവും അനുകരണ കലയും പുറത്തെടുത്ത് ശ്രദ്ധേയനായി മാറിയ ജയേഷ് പുല്ലാട്, ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിന്റെ വേദിയിലൂടെ ജനങ്ങളിലേക്കെത്തുന്നു.

തിരുവല്ല പുല്ലാട് സ്വദേശിയായ ജയേഷ് എന്ന കലാകാരന് തനതു ശൈലിയിൽ അനുകരണ കല വളരെ ചെറുപ്പത്തിൽത്തന്നെ വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള ചരിത്രമാണുള്ളത്. അധികമാരും അനുകരിക്കാത്ത ജോജു മാളയെപ്പോലെയുള്ള താരങ്ങളുടെ അനുകരണം വളരെ പ്രശംസനീയമാണ്.



സൗഹൃദ സദസ്സുകൾക്കും വാട്സാപ്പ് ഗ്രൂപ്പുകൾക്കുമായി തന്റെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാൻ ഇഷ്ടപ്പെടുന്ന ജയേഷിന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ നിശാന്താണ് തന്റെ "പുല്ലാട്" എന്ന പേജിലൂടെ ലോകത്തിന്റെ മുന്നിലേക്ക് ജയേഷ് പുല്ലാടിനെ എത്തിച്ചത്.

ഇതിനോടകം തന്നെ ആരും അറിയാതിരുന്ന ഒട്ടനവധി കലാകാരന്മാരെയും കലാകാരികളെയും മുഖ്യധാരയിൽ എത്തിക്കാൻ കോമഡി ഉത്സവം എന്ന മിമിക്രി റിയാലിറ്റി ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അൻപതോളം പേർ പങ്കെടുത്ത ശക്തമായി മാറ്റുരച്ച ഇത്തവണത്തെ ഓഡീഷനിൽ അനേകം പേരെ തന്റെ കലാപ്രകടനത്തിലൂടെ പിന്തള്ളിയാണ് അവസാന ഏഴു പേരിൽ എത്താൻ ജയേഷിന് കഴിഞ്ഞത് ഇരട്ടി മധുരം നൽകുന്ന കാര്യമാണ്.



ഗ്രൂമിങ്ങിലും വേദിയിലും നിറഞ്ഞ പിന്തുണക്കുമൊപ്പം നിന്ന ഗ്രൂമർമാരായ ഷിബു കൊഞ്ചിറ, സതീഷ്, മിഥുൻ രാജ് എന്നിവരെക്കുറിച്ച് പറയാൻ ജയേഷിന് നൂറു നാവാണ്. ഒപ്പം, പരിപാടിയുടെ പ്രധാന ശിൽപ്പി മിഥിലാജിനെയും അതുപോലെ ജഡ്ജസ്സിനെയും പ്രത്യേകമായി സ്മരിക്കുന്നു ജയേഷ്. ആരാധകരും മത്സരാർത്ഥികളും ഒരുപോലെ അംഗീകരിക്കുന്ന മിഥുൻ എന്ന അവതാരകൻ സ്നേഹോഷ്മളമായ സപ്പോർട്ടിനെക്കുറിച്ചും ജയേഷ് പറയാതിരുന്നില്ല.

ശബ്ദ ഗാംഭീര്യം കൊണ്ടും ആകാര സൗന്ദര്യം കൊണ്ടും തമിഴ് മലയാളം സിനിമകളിൽ തിളങ്ങാൻ കെൽപ്പുള്ള അഭിനേതാവ് കൂടിയാണ് ജയേഷ് എന്നത് പല ഡബ്സ്മാഷുകളും കണ്ടതു കൊണ്ടു തന്നെ എന്റെ വ്യക്തിപരമായ വിലയിരുത്തലാണ്. തീർച്ചയായും, എന്നും കഴിവുള്ള കലാകാരന്മാരെ രണ്ടു കൈ നീട്ടി സ്വീകരിച്ച മലയാളിക്ക് നവ്യാനുഭവം തന്നെ ആയിരിക്കും ജയേഷിന്റെ കലാപ്രകടനം എന്ന് ഉറപ്പാണ്..!!!





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+