follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

അസ്ഥികള്‍ നുറുങ്ങുന്നതിന്റെ വേദനയിലും മനസ്സിലുണ്ടായത് വിമാനം താഴെ വീണാലുണ്ടാകുന്ന നാശനഷ്ടങ്ങളും ജനങ്ങളുടെ ജീവനും ;തകര്‍ന്ന അസ്ഥിയുമായി വിമാനം പറത്തി രാജ്യം ധീരതയ്ക്കുള്ള മെഡല്‍ നല്‍കി ആദരിച്ച സൈനികന്റെ കഥ !

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 28/01/2017

അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടാകുമ്പോഴും യുദ്ധം നടക്കുമ്പോഴും മാത്രമാണ് ഒരു സൈനികന്റെ ജീവന്‍ അപകടത്തിലാകുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത് തെറ്റാണെന്ന് റിജുല്‍ ശര്‍മയെന്ന ഈ സൈനികന്റെ കഥ തെളിയിക്കുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ പ്രത്യേക ആകര്‍ഷണമായിരുന്നു രാജ്യം ധീരതയ്ക്കുള്ള വായുസേന മെഡല്‍ നല്‍കി ആദരിച്ച റിജുലിന്റെ കഥ. അത്യന്തം ആവേശത്തോടെയെ ഓരോ ഭാരതീയനും കേട്ടിരിക്കാന്‍ സാധിക്കു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സ്‌ക്വാഡ് റണ്‍ ലീഡറായ റിജുല്‍ MiG 29 പറപ്പിക്കുന്നത്. MiG 29 യുടെ പരീക്ഷണപ്പറക്കലായിരുന്നു അത്. ഭൂമിയില്‍ നിന്നും 10 കിലോമീറ്റര്‍ മുകളിലായി സൂപ്പര്‍ സോണിക് വേഗതയില്‍ വിമാനം കുതിക്കുന്നതിനിടയിലാണ് അത് സംഭവിക്കുന്നത്. എയര്‍ പ്രെഷര്‍ മാറുന്നതിനിടയില്‍ MiG 29 അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടു. വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മര്‍ധത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് വിമാനം തെറ്റായ ദിശയില്‍ നിയന്ത്രണം വിട്ടു പറന്നു കൊണ്ടിരുന്നു.



മേല്‍ക്കൂരയുടെ ഒരു ഭാഗം വന്നു വീണത് കോക്പിറ്റിലുള്ള റിജുലിന്റെ വലതു ഷോള്‍ഡറില്‍. അസ്ഥികള്‍ ഒടിഞ്ഞു. പെട്ടന്നുണ്ടായ അപകടത്തിന്റെ ടെന്‍ഷനിലും തന്റെ അസ്ഥികള്‍ നുറുങ്ങുന്നതിന്റെ വേദന റിജുലിന് അറിഞ്ഞു. ഇനി മുന്നിലുള്ളത് രണ്ടു വഴികളാണ് , ഒന്നാമത്തേത് വിമാനം ഉപേക്ഷിച്ച് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെടുക, രണ്ടാമത്തേത് ഏതു വിധേനയും വിമാനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. അസ്ഥികള്‍ ഒടിഞ്ഞു തൂങ്ങുന്ന വേദനയിലും റിജുല്‍ വിമാനം പറത്താന്‍ തന്നെ തീരുമാനിച്ചു.

സൂപ്പര്‍ സോണിക് വേഗതയിലുള്ള വിമാനം അപ്രതീക്ഷിതമായി താഴെ പതിച്ചാലുണ്ടാകുന്ന നഷ്ടങ്ങളും ജനങ്ങളുടെ ജീവനുമായിരുന്നു അപ്പോള്‍ ആ സൈനികന്റെ മനസ് മുഴുവനും. റിജുല്‍ സാവധാനം വിമാനത്തിന്റെ വേഗത നിയന്ത്രിച്ചു. വിമാനം ഭൂനിരപ്പില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാത്രം മുകളിലായി. അപ്പോഴേക്കും താപനിലയില്‍ വ്യത്യാസം അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടായിരുന്നു. അതിലൊന്നും തളരാതെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

ഇതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് റിജുല്‍ ശര്‍മ്മ രക്ഷപെടുത്തിയത്. സ്വന്തം ജീവന്‍ പണയം വച്ചും രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ കഥയല്ല എന്ന് തെളിയിക്കുകയാണ് ഈ ജീവിതം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+