Advertisment

സെറ്റ് മുണ്ടുടുത്ത് സുന്ദരിയായി പ്രിയ വാര്യര്‍. പുതിയ ചിത്രങ്ങള്‍ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

ഒമർ ലുലു സംവിധാനം ചെയ്യുന്ന അടാർ ലൗവിലെ ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വളരെയധികം ലൈക്ക്സ് ആണ് ലഭിക്കുന്നത്.

Advertisment

publive-image

ഓണത്തിന് സെറ്റ് മുണ്ടുടുത്ത് നാടൻ പെണ്ണായുള്ള ചിത്രങ്ങളാണ് പ്രിയ പുതിയതായി പങ്കുവച്ചത്. ചിലകാര്യങ്ങൾ ഒരിക്കലും മാറില്ലെന്ന തലക്കെട്ടോടുകൂ‌‌ടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചെറിയ കസവു കരയോടുകൂടിയ സെറ്റ് മുണ്ടിന് ചുവന്ന സ്ലീവ് ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്.

സാധാരണ മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങാറുള്ള പ്രിയ നാടൻ വേഷത്തിലെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നാടൻ വേഷമാണ് താരത്തിന് കൂടുതൽ ചേരുന്നതെന്ന് ആരാധകർ.

Advertisment