Advertisment

ലിഗയുടെ മൃതദേഹം കണ്ടെത്തിയ പൂനം തുരുത്തിലെ തിരച്ചിലിനിടയില്‍ വള്ളികള്‍ ചേര്‍ത്ത് കെട്ടി ഉണ്ടാക്കിയ കുരുക്ക്

New Update

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ പൂനം തുരുത്തിലെ തിരച്ചിലിനിടയില്‍ വള്ളികള്‍ ചേര്‍ത്ത് കെട്ടി ഉണ്ടാക്കിയ കുരുക്ക് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഏഴുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളതായി വിവരം. രണ്ടു ദിവസം മുമ്പ് പൂനം പ്രദേശത്തു നിന്ന് കാണാതായ മധ്യവയസ്‌കനു വേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

ലിഗയുടെ മൃതദേഹം ലഭിച്ച പൂനം തുരുത്തില്‍ ഫോര്‍ട്ട് എ സി ദിനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പൂനം തുരുത്തിലെ കാട് വെട്ടിതെളിച്ചാണ് മരണവുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടത്തുന്നത്. ഇതിനിടയിലാണ് വള്ളികള്‍ ചേര്‍ത്ത് കെട്ടിയ കുരുക്ക് പൊലീസിന് ലഭിച്ചത്.

ലിഗയുടേതുകൊലപാതകമെന്നതാണ് കുടുംബത്തിന്റെ ആരോപണം. അതിന് പ്രധാനമായും മൂന്ന് സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന് , നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങിനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. രണ്ട് , ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങിനെ വന്നു…മൂന്ന് മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങിനെ…? ഈ സംശയങ്ങളുടെ ഉത്തരമാണ് ബന്ധുക്കള്‍ തേടുന്നത്.

Advertisment