കോഴിക്കോട്:വീണ്ടും മറ്റുള്ളവര്‍ക്ക് സഹായവുമായി ലിനിയുടെ കുടുംബം. നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ലിനിയുടെ മരണത്തേതുടര്ന്ന് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഈ ജോലിയില്‍ നിന്നുള്ള ആദ്യശബളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്. പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായിട്ടാണ് സജീഷിനെ നിയമിച്ചത്.
കടുത്ത ദാരിദ്രത്തില്‍ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയില്‍ ഓണത്തിന് നാട്ടില്‍ പോകാന്‍ കരുതി വെച്ച 490 രൂപയാണ് ബായ് ഇന്ദിര കൃഷ്ണന് എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കൂടി കടമയാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 490 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യൂസഫലി, രവി പിള്ള, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയ വ്യവസായ പ്രമുഖരും സിനിമാ താരങ്ങളുമൊക്കെ ഇപ്പോഴും കോടിക്കണക്കിന് രൂപ സംഭാവന ചെയ്തുകൊണ്ടിരിക്കുകയാണ്.