Advertisment

തെലങ്കാനയിലെ ദുരഭിമാനക്കൊലയുടെ ഇര പ്രണയിന്റെ ഭാര്യയെ തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രഷ്തസാക്ഷി കൗസല്യ സന്ദര്‍ശിച്ചു

New Update

നല്‍ഗൊണ്ട: തെലങ്കാനയിലെ ദുരഭിമാനക്കൊലയുടെ ഇരയായ പ്രണയിന്റെ ഭാര്യ അമൃതയെ തമിഴ്‌നാട്ടില്‍ നിന്നുള്ള ദുരഭിമാനക്കൊലയുടെ ജീവിക്കുന്ന രഷ്തസാക്ഷി കൗസല്യ സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍ 2016ല്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായ ശങ്കര്‍ എന്ന ദളിത് യുവാവിന്റെ ഭാര്യയാണ് കൗസല്യ. സമാനസാഹചര്യത്തില്‍ തെലങ്കാനയില്‍ കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിന്റെ ഭാര്യ അമൃതയെ കൗസല്യ സന്ദര്‍ശിച്ചു. തന്റെ അഭിഭാഷകനും കൗസല്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Advertisment

publive-image

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ മൃയാലഗുഡയിലുള്ള പ്രണയിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അമൃതയ്ക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് കൗസല്യ അറിയിച്ചു. ശങ്കറിനെ കൊന്ന കേസില്‍ കൗസല്യയുടെ പിതാവടക്കമുള്ള പ്രതികള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ശങ്കറിന്റെ മരണത്തോടെ ജാതിവിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട് കൗസല്യ. ശങ്കറിന്റെ കൊലപാതകത്തെക്കുറിച്ചും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയെക്കുറിച്ചും അമൃത കൗസല്യയോട് ചോദിച്ചറിഞ്ഞു.

publive-image

തന്റെ പിതാവടക്കം ഏഴ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് അമൃത പറഞ്ഞു. അവര്‍ക്ക് ജാമ്യം പോലും കൊടുക്കരുത്. തന്റെ അമ്മാവനെങ്കിലും പുറത്തിറങ്ങിയാല്‍ തന്നെയും തന്റെ വയറ്റില്‍ വളരുന്നു കുഞ്ഞിനേയും കൊല്ലാന്‍ ശ്രമിക്കുമെന്നും അമൃത പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സംഭവിച്ച കാര്യങ്ങളെല്ലാം കോടതിയില്‍ പറയണമെന്ന് അമൃതയോട് കൗസല്യ പറഞ്ഞു.

publive-image

2016 മാര്‍ച്ച് 13നാണ് കൗസല്യയുടെ ഭര്‍ത്താവ് ശങ്കറിനെ പരസ്യമായി വെട്ടിക്കൊന്നത്. തേവര്‍ വിഭാഗക്കാരിയായ കൗസല്യ, ദളിത് യുവാവായ ശങ്കറിനെ വിവാഹം കഴിച്ചതായിരുന്നു കൗസല്യയുടെ ബന്ധുക്കളുടെ പ്രകോപനം. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടപ്പോഴാണ് ശങ്കറിനെ കൗസല്യയുടെ പിതാവിന്റെ നേതൃത്വത്തില്‍ വെട്ടിക്കൊന്നത്. സെപ്റ്റംബര്‍ 14നാണ് പ്രണയിനെ അക്രമികള്‍ വെട്ടിക്കൊന്നത്. അമൃതയുടെ പിതാവ് മാരുതി റാവു ഒരു കോടി രൂപയ്ക്ക് ക്വൊട്ടേഷന്‍ നല്‍കിയാണ് പ്രണയിനെ കൊന്നത്.

Advertisment