Advertisment

വീണ്ടും ഭീതിയിലാഴ്ത്താൻ ലിസ്സ വരുന്നു !!

author-image
ഫിലിം ഡസ്ക്
New Update



കാലം മാറി വരുമ്പോള്‍ അഡാറ് ഹൊറര്‍ സിനിമകള്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു കാലത്ത് മലയാളികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ സിനിമയായിരുന്നു ലിസ. ബേബി സംവിധാനം ചെയ്ത സിനിമ ധന്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു നിര്‍മ്മിച്ചിരുന്നത്.

Advertisment

Image result for ലിസ

ആദ്യഭാഗം ഹിറ്റായതോടെ സിനിമ രണ്ടാം ഭാഗവും ഇറക്കിയിരുന്നു.

Image result for LISSA HORAR MOVI

മൈ ഡിയര്‍ ലിസ എന്ന പേരില്‍ തമിഴിലും സിനിമ റിലീസിനെത്തിയിരുന്നു. 1978 ലായിരുന്നു ലിസ റിലീസിനെത്തിയത്.

Image result for LISSA HORAR MOVI

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും വീണ്ടും ലിസ വരാന്‍ പോവുകയാണ്. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഞ്ജലിയാണ് ലിസയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. തന്റെ അടുത്ത തമിഴ് സിനിമ ലിസ ആണെന്നുള്ള കാര്യം പറഞ്ഞ് അഞ്ജലി തന്നെ ഒരു പോസറ്ററും പുറത്ത് വിട്ടിരുന്നു.

ലിസയുടെ മൂന്നാം ഭാഗം ഒരുങ്ങുകയാണിപ്പോള്‍. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ലിസ വീണ്ടുമെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം സിനിമ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്.

Image result for ലിസ

പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.

Advertisment