follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

കടുത്തുരുത്തി മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം 717 കണക്ഷന്‍ നടപ്പാക്കി: മോന്‍സ് ജോസഫ്

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 19/05/2017

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി മണ്ഡലത്തിലെ 717 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതായി മോന്‍സ് ജോസഫ് വ്യക്തമാക്കി.

മാര്‍ച്ച് 31 വരെ ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഹരിച്ചുകൊണ്ടാണ് എല്ലാവര്‍ക്കും കണക്ഷന്‍ ലക്ഷ്യമാക്കിയത്. കടുത്തുരുത്തി മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍ പുതിയതായി ലഭ്യമാക്കിയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. കടുത്തുരുത്തി 98, കടപ്ലാമറ്റം 54, കാണകകാരി 60, കിടങ്ങൂര്‍ 42, കുറവിലങ്ങാട് 38, വെളിയന്നൂര്‍ 38, ഉഴവൂര്‍ 90, ഞീഴൂര്‍ 59, മാഞ്ഞൂര്‍ 62, മുളക്കുളം 66, മരങ്ങാട്ടുപള്ളി 110 എന്ന നിലയിലാണ് കണക്ഷന്‍ ലഭ്യമാക്കിയത്.

കടുത്തുരുത്തി മണ്ഡലത്തില്‍ 76 ലക്ഷം രൂപയുടെ പദ്ധതി ഇക്കാര്യത്തില്‍ നടപ്പാക്കിയതായി മോന്‍സ് ജോസഫ് അറിയിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയാണ് തുടക്കത്തില്‍ അനുവദിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ലഭ്യമാക്കുകയുണ്ടായി.

ബാക്കി വന്ന തുക കെ.എസ്.ഇ.ബി. യുടെ ഫണ്ടില്‍ നിന്നാണ് വിനിയോഗിച്ചത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയത് കെ.എസ്.ഇ.ബി.യുടെ വൈക്കം എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു.

വീടുകളുടെ വയറിംഗ് നടത്താന്‍ സഹകരിച്ച ഗ്രാമപഞ്ചായത്ത് സമിതികള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും എം.എല്‍.എ. നന്ദി പ്രകടിപ്പിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+