Advertisment

ലോക കേരള സഭാംഗങ്ങൾ സമ്മേളിച്ചു

New Update

കുവൈറ്റ്:  കുവൈറ്റിൽ നിന്നും ലോക കേരള സഭാംഗങ്ങളുടെ പ്രഥമ സമ്മേളനം ഇന്നലെ നടന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളം നേരിട്ടത്. ഈ സാഹചര്യത്തിൽ കേരളത്തെ പുനർനിർമ്മിക്കാനുളള ദൗത്യം സംബന്ധിച്ച് ലോക കേരളസഭ അംഗങ്ങളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ മലയാളികളുമായി സംവദിക്കണമെന്നുള്ള കേരള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് യോഗം ചേർന്നത്.

Advertisment

സമ്മേളനത്തിന് നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ. അജിത് കുമാർ നേത്രത്വം നൽകി. തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കുവൈറ്റ് സന്ദർശിക്കുമെന്ന് അജിത് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

യോഗത്തിൽ ലോകസഭാ അംഗങ്ങളായ വർഗീസ് പുതുക്കുളങ്ങര, ഷറഫഭുദ്ദീൻ കണ്ണേത്ത്, തോമസ് മാത്യു കടവിൽ, ശ്രീം ലാൽ, ബാബു ഫ്രാൻസിസ്, സാം പൈനുംമൂട് എന്നിവർ പങ്കെടുത്തു.

മന്ത്രിയുടെ സന്ദർശനം വിജയിപ്പിക്കുന്നതിന് മുന്നോടിയായി മലയാളി സംഘടനകളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും ആലോചിച്ച് ദൗത്യം വിജയിപ്പിക്കണമെന്ന് സമ്മേളനം തിരുമാനിച്ചു.

kuwait
Advertisment