Advertisment

പോലീസിനകത്ത് പുതിയ മാറ്റങ്ങളുമായി ലോക്‌നാഥ് ബെഹ്‌റ; സൈബര്‍ കേസുകള്‍ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും

New Update

തിരുവനന്തപുരം: പരിതിയില്‍ വരുന്ന സൈബര്‍കേസുകള്‍ അതത് പോലീസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ഇതിനായി എല്ലാ സ്‌റ്റേഷനിലും രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.

Advertisment

publive-image

അതേസമയം, സങ്കീര്‍ണമായ കേസുകളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ അന്വേഷണം സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണം. ഇതോടെ എല്ലാ ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ അന്വേഷണത്തിനായി റേഞ്ച് ഐജി മാര്‍ക്ക് കേസുകള്‍ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറാം. ഈ പദ്ധതി അന്തിമഘട്ടത്തിലാണ്.

സൈബര്‍കേസുകള്‍ അന്വേഷിക്കുന്നതിന് പരിശീലനം നേടിയവരെ മറ്റുകേസുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനും സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ട കേസുകളിലും പ്രയോജനപ്പെടുത്താമെന്നും ബെഹ്‌റ വ്യക്തമാക്കി. മറ്റ് ചുമതലകള്‍ നല്‍കുകയോ സ്ഥലം മാറ്റമോ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ റേഞ്ച് ഐജിമാരുടെ അറിവോടെയേ നടപടിയെടുക്കാവൂ. ഇവര്‍ക്ക് തുടര്‍ പരിശീലനം നല്‍കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തി.

സൈബര്‍ വിഭാഗത്തിനു പുറമേ, കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കായി പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും എല്ലാ സ്‌റ്റേഷനിലും ലഭ്യമാക്കും. പ്രവര്‍ത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്‌റ്റേഷനിലും ശക്തമായ സാങ്കേതിക വിഭാഗം രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

Advertisment