Advertisment

ലോക്​സഭയില്‍ യു.ഡി.എഫ്​ എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറി; കര്‍ഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാന്‍ പോലും കോണ്‍ഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോക്​സഭയില്‍ യു.ഡി.എഫ്​ എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി സി​.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ്​ അംഗങ്ങള്‍ മൗനം പാലിച്ചു.

Advertisment

publive-image

കര്‍ഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാന്‍ പോലും കോണ്‍ഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത്​ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ സി.പി.എം പ്രചരണം നടത്തുമെന്നും പാര്‍ട്ടി സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച്‌​ കോടിയേരി ബാലകൃഷ്​ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോര്‍പറേറ്റുകള്‍ക്ക്​ കീഴടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണ്​ ചെയ്യുന്നത്​. എന്നാല്‍, പച്ചക്കറിക്ക്​ തറവില നിശ്​ചയിച്ചും മത്സ്യമേഖലയില്‍ ഇടപെട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

loksababil
Advertisment