Advertisment

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍‌കൂര്‍ ഒരുക്കങ്ങളുമായി രാഹുല്‍ ഗാന്ധി. 3 സുപ്രധാന കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. കേരളത്തില്‍ നിന്ന് ആന്റണിയും വേണുഗോപാലും ശശി തരൂരും ഉള്‍പ്പെടെ അംഗങ്ങള്‍

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്ക് മുന്‍കൂട്ടിയുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനായി മൂന്ന് പ്രധാന സമിതികള്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒൻപതംഗ കോർ കമ്മിറ്റി, പ്രകടന പത്രികയ്ക്കു രൂപം നൽകാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന പതിമൂന്നംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രൂപം നൽകിയത്.

publive-image

നിർണായക സമിതികളുടെ പ്രഖ്യാപനത്തോടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ടതായി, സമിതികളുടെ വിശദാംശങ്ങൾ അറിയിച്ച മുതിർന്ന നേതാവ് അശോക് ഗേലോട്ട് പ്രഖ്യാപിച്ചു. എത്രയും വേഗം മികച്ചൊരു പ്രകടന പത്രികയ്ക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും രാഹുല്‍ സംഘത്തില്‍നിന്നുള്ള കെ.സി. വേണുഗോപാലും, ശശി തരൂരും ബിന്ദു കൃഷ്ണയും വി.ഡി. സതീശനുമാണ് കേരളത്തില്‍ നിന്ന് ഈ സമിതികളില്‍ ഇടം കണ്ടെത്തിയ നേതാക്കള്‍.

publive-image

സോണിയാ ഗാന്ധിയുടെ വിശ്വസ്തരുമായിരുന്ന അശോക് ഗേലോട്ട്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, ജയറാം രമേഷ്, പി. ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കളും ഒൻപതംഗ സമിതിയിൽ അംഗങ്ങളാണ്.

പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് 19 അംഗ കമ്മിറ്റിയാണുള്ളത്. കേരളത്തില്‍ നിന്ന് ശശി തരൂരും ബിന്ദു കൃഷ്ണയും ഈ കമ്മിറ്റിയിലുണ്ട്. പ്രചാരണ കമ്മിറ്റിയില്‍ 13 അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വി.ഡി. സതീശന്‍ ഈ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

publive-image

പ്രകടനപത്രിക സമിതി

മന്‍പ്രീത് ബാദല്‍, പി.ചിദംബരം, സുഷ്മിത ദേവ്, രജീവ് ഗൗഡ, ഭൂപേന്ദ്ര സിങ് ഹൂഡ, ജയ്‌റാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജകുമാരി, രഘുവീര്‍ മീന, ബാലചന്ദ്ര മുന്‍ഗേക്കര്‍, മീനാക്ഷി നടരാജന്‍, രജിനി പാട്ടില്‍, സാം പിട്രോഡ, സച്ചിന്‍ റാവു, തംറദ്വജ് സാഹു, മുകുള്‍ സാങ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി.

publive-image

പ്രചാരണ സമിതി

ചരന്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിന്‍ന്‍ഡ് ദെറോറ, കേത്കര്‍ കുമാര്‍, ഖേരാ പവന്‍, വി.ഡി.സതീശന്‍, ആനന്ദ് ശര്‍മ്മ, ജയ്‌വീര്‍ ഷെര്‍ഗില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രന്ദീപ് സുര്‍ജെവാല, മനീഷ് തിവാരി, പ്രമോദ് തിവാരി.

rahul gandhi aicc congress
Advertisment