Advertisment

മഞ്ഞിലുറഞ്ഞു ലണ്ടന്‍ നഗരം, വിമാനങ്ങള്‍ റദ്ദാ ക്കി, ആളുകള്‍ വീടുവിട്ടു പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

New Update

publive-image

Advertisment

1982 നുശേഷം ഇതാദ്യമായാണ് ഇത്ര ഭയാനകമായ ഹിമാക്കാറ്റ് ബ്രിട്ടനിലും സ്കോട്ട്ലന്റ്,അയര്‍ലാന്‍ഡ് എന്നിവിടങ്ങളിലുമായി ആഞ്ഞടിക്കുന്നത്.

റഷ്യയിലെ സൈബീരിയയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം.റോഡ്‌ ഗതാഗതവും ,വ്യോമ ഗതാഗതവും ,തീവണ്ടി സര്‍വീസുകളും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു എന്ന് പറയാം.

താപനില മിക്കയിടത്തും മൈനസ് 10 ല്‍ത്താഴെയാണ്.വരും ദിനങ്ങളില്‍ താപനില ഇനിയും താഴാനുള്ള സാദ്ധ്യത മുന്‍നിര്‍ത്തി റെഡ് വാര്‍ണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. ആളുകള്‍ കഴിവതും വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതന്നു അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

റെയില്‍വേ ടണലുകളില്‍ 8 അടി കനത്തില്‍ മഞ്ഞുറഞ്ഞു കിടക്കുകയാണ്. വാട്ടര്‍ലൂ സ്റ്റേഷന്‍ തന്നെ മഞ്ഞില്‍ മൂടിപ്പോയിരിക്കുന്നു.

രൂക്ഷമായ മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും വരും ദിനങ്ങളില്‍ തെക്കന്‍ ബ്രിട്ടനില്‍ കൂടുതല്‍ നാശം വിതയ്ക്കുമെന്നാണ് കരുതുന്നത്. കാരണം എമ്മ എന്ന കൊടുങ്കാറ്റ് പോര്‍ട്ടുഗലിനും ഫ്രാന്‍സിനും തെക്കുഭാഗത്തായി നീങ്ങുകയാണ്. ഇതുമൂലം ബ്രിട്ടനിലും അയര്‍ലാന്‍ഡിലും സ്കൂളുകള്‍ക്കെല്ലാം അവധി നല്‍കിയിരിക്കുകയാണ്.

 

Advertisment