Advertisment

ലോറിയില്‍ ലോഡ് കയറ്റിയ ശേഷം മുകളില്‍ നിന്നു പടുത കെട്ടുന്നതിനിടയില്‍ ലോറി മെല്ലെ നീങ്ങി; ബാലന്‍സ് തെറ്റി റോഡിലേക്ക് വീണു; ബംഗലൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

New Update

തൊടുപുഴ: ബംഗളൂരുവില്‍ ലോറിയില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. തൊടുപുഴ കൈതക്കോട് അമ്പാനപ്പിള്ളില്‍ ഷംസുദ്ദീന്റെ മകന്‍ സുധീര്‍ (27) ആണു മരിച്ചത്. ബംഗളൂരുവില്‍ നിന്ന് തൊടുപുഴ മാര്‍ക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുധീര്‍.

Advertisment

publive-image

പതിവുപോലെ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നു പച്ചക്കറി കയറ്റുന്നതിനു ലോറിയുമായി എത്തിയതായിരുന്നു സുധീര്‍. ലോറിയില്‍ ലോഡ് കയറ്റിയതിനു ശേഷം മുകളില്‍ നിന്നു പടുത കെട്ടുന്നതിനിടയില്‍ ലോറി മെല്ലെ നീങ്ങി. ബാലന്‍സ് തെറ്റിയ സുധീര്‍ റോഡിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പോസ്റ്റുമോര്‍ട്ടം ഇന്നുനടക്കും.

നാലു വര്‍ഷമായി ബെംഗളൂരുവില്‍ നിന്നു തൊടുപുഴ മാര്‍ക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുധീര്‍.ഒഴിവുദിവസങ്ങളില്‍ തൊടുപുഴ ടൗണില്‍ ഓട്ടോ ഓടിച്ചിരുന്നു. ഖബറടക്കം തൊടുപുഴ കാരിക്കോട് നൈനാരു പള്ളി ഖബര്‍സ്ഥാനില്‍ പിന്നീട്. മാതാവ്: സുലൈഖ. ഭാര്യ: ഫൗസിയ. ഒരു വയസ്സുള്ള കുഞ്ഞുണ്ട്.

accident
Advertisment