Advertisment

എൻട്രൻസ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലുലുവിനെ സൗദി ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു

New Update

ജിദ്ദ: ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ) പരീക്ഷയിൽ ദേശീയ തലത്തിൽ 22 ആം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ പാലക്കാട് അയിലൂർ അടിപ്പെരണ്ടയിലെ എ. ലുലുവിനെ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള കോഓർഡിനേഷൻ കമ്മിറ്റി ആദരിച്ചു. അടിപ്പെരണ്ട കെ.എ.കെ. മൻസിലിൽ അബ്ദുൽ ഖാദർ-മെഹറുന്നിസ ദമ്പതികളുടെ മകളാണ് ലുലു.

Advertisment

publive-image

സോഷ്യൽ ഫോറം പ്രതിനിധി മുജീബ് പുതുനഗരം എസ്.ഡി.പി.ഐ.പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ കൊല്ലങ്കോട് എന്നിവർ റാങ്ക് ജേതാവിന്റെ അടിപ്പെരണ്ടയിലെ വീട്ടിലെത്തിയാണ് ലാപ്ടോപ്പും മെമെന്റോയും ഉൾപ്പെടുന്ന സൗദി ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ആദരവ് കൈമാറിയത്.

ജില്ലാകമ്മിറ്റി അംഗം റഷീദ് പുതുനഗരം, അബ്ദുസ്സലാം അടിപ്പെരണ്ട എന്നിവരും സന്നിഹിതരായിരുന്നു. സോഷ്യൽ ഫോറം കേരള കോഓർഡിനേറ്റർ ബഷീർ കാരന്തൂർ, ഭാരവാഹികളായ കോയിസ്സൻ ബീരാൻകുട്ടി(ജിദ്ദ), നൂറുദ്ദീൻ തിരൂർ (റിയാദ്), മൻസൂർ എടക്കാട്(ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ റാങ്ക് ജേതാവിന് അഭിനന്ദന സന്ദേശമറിയിച്ചു.

Advertisment