Advertisment

ഈ വർഷത്തെ നാലാമത്തെ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

New Update

വർഷത്തെ നാലമത്തെ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ലോകം. ഈ ചന്ദ്രഗ്രഹണം ഒരു പെൻബ്രൽ ചന്ദ്രഗ്രഹണം ആയിരിക്കും. അതായത് ഏതാനും മണിക്കൂർ നേരത്തേക്ക് ചന്ദ്രൻ ഇരുണ്ടതായി കാണപ്പെടും.

Advertisment

publive-image

നവംബർ 30ന് കാണാനാകുന്ന ഈ ചന്ദ്രഗ്രഹണം ലോകത്തെ പല ഭാഗങ്ങളിലും ബീവർ മൂൺ എക്ലിപ്സ് ആയിട്ടാണ് അനുഭവപ്പെടുക. കോൾഡ് മൂൺ, ഫ്രോസ്റ്റ് മൂൺ, വിൻ്റർ മൂൺ, ഓക്ക് മൂൺ തുടങ്ങിയ പേരുകളിലൊക്കെ ഈ ഗ്രഹണത്തെ പലയിടങ്ങളിലും വിശേഷിപ്പിക്കുന്നുണ്ട്.

പൂർണ ചന്ദ്രഗ്രഹണം, ഭാഗീക ചന്ദ്ര ഗ്രഹണം, പെൻ‌ബ്രൽ ചന്ദ്ര ഗ്രഹണം എന്നിങ്ങനെ മൂന്ന് തരം ചന്ദ്രഗ്രഹണങ്ങളുണ്ട്. സൂര്യ പ്രകാശം നേരിട്ട് ചന്ദ്രനിൽ എത്തുന്നതിൽ നിന്ന് ഭൂമി തടയുമ്പോഴാണ് ഒരു പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ പെൻ‌ബ്രൽ എക്ലിപ്സ് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരിക്കുമെങ്കിലും ഇന്ത്യയിൽ ഇത് കാണാൻ കഴിയില്ല.

2020ലെ ചന്ദ്രഗ്രഹണത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ 

ഇന്ത്യയിൽ ചന്ദ്രഗ്രഹണം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 1:04 ന് ആരംഭിച്ച് 5:22 ന് അവസാനിക്കും

പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല

യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും

നവംബർ 30 ന് പ്രാദേശിക സമയം പുലർച്ചെ 2: 32 ന് പെറുവിൻ്റെ തലസ്ഥാനമായ ലിമയിൽ പെൻ‌ബ്രൽ കാണാൻ കഴിയും

2020ലെ നാല് ചന്ദ്രഗ്രഹണങ്ങളും പെൻ‌ബ്രൽ ചന്ദ്രഗ്രഹണങ്ങളായിരുന്നു‌. ജനുവരി 10, ജൂൺ 5, ജൂലൈ 4 എന്നീ ദിവസങ്ങളിലായിരുന്നു ഈ വർഷം ചന്ദ്രഗ്രഹണം നടന്നത്

2021 മെയ് 26 ബുധനാഴ്ച ആയിരിക്കും അടുത്ത ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്

ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണാൻ കഴിയില്ലെങ്കിലും ലോകത്തിൻ്റെ വിവിധാ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കാണാൻ കഴിയും

lunar elipse lunar elipse latest
Advertisment