Advertisment

പി.കെ ശശിക്കെതിരായ പരാതിയില്‍ സിപിഐഎം തീരുമാനം ഉടനെന്ന് എം.എ ബേബി

New Update

തിരുവനന്തപുരം: പി.കെ ശശിക്കെതിരായ പരാതിയില്‍ സിപിഐഎം തീരുമാനം ഉടനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്‍ക്ക് പരാതി നല്‍കാനും ആ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇത് പല പാര്‍ട്ടിനേതാക്കളും വ്യക്തമാക്കിയതാണെന്നും എം.എ ബേബി പറഞ്ഞു.

publive-image

അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിന് ശേഷമെന്ന് എം.എ ബേബി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment