Advertisment

രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൊലപാതകത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് എം.എ ബേബി

New Update

തിരുവനന്തപുരം: രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൊലപാതകത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുക്കണം. അത് മനസിലാക്കാന്‍ അണികള്‍ ശ്രമിക്കണമെന്നും എം.എ ബേബി പറഞ്ഞു. ചോരചെരിയുന്ന രാഷ്ട്രീയ അക്രമങ്ങള്‍ ഒഴിവാക്കണം. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് എംഎ ബേബിയുടെ പ്രസ്താവന.

publive-image

അക്രമങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടെടുക്കണം. എങ്കില്‍ മാത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment