Advertisment

കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് എം എം മണി

New Update

ഇടുക്കി: കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പെന്‍ഷന്‍ സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് കടബാധ്യത നേരിടുന്നുണ്ടെങ്കിലും ഇത് പെന്‍ഷനെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പെന്‍ഷന്‍ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

ഈ വര്‍ഷം ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നും പുതിയ പദ്ധതികളെ കുറിച്ചാണ് കെഎസ്ഇബി ചിന്തിക്കുന്നതെന്നും മണി അറിയിച്ചു. വൈദ്യുത ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റുന്നില്ലെന്നും ബോണ്ട് ഇറക്കി പലിശ പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റാനുള്ള ശ്രമവും നടന്നില്ലെന്നും കെഎസ്ഇബി പ്രതിസന്ധിയിലാണെന്നുമാണ് ചെയര്‍മാന്‍ ജീവനക്കാര്‍ അയച്ച കത്തില്‍ വിശദീകരിക്കുന്നു.

2016-17 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 1877 കോടിരൂപയാണ്. ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റിലേക്ക് നല്‍കേണ്ട ബോര്‍ഡിന്റെ വിഹിതം പോലും നിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ചെയര്‍മാന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Advertisment