Advertisment

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കര്‍ പ്രതി; കസ്റ്റംസിന് അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി

New Update

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. ശിവശങ്കറിനെതിരേ തെളിവുണ്ടെന്നു കാണിച്ച് കോടതിയെ സമീപിച്ച കസ്റ്റംസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

Advertisment

publive-image

നയതന്ത്ര സംവിധാനം ഉപയോഗിച്ച് മുപ്പത് കിലോ സ്വര്‍ണം കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്‌നയുടെ മൊഴി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

ഇന്നുതന്നെ ശിവശങ്കറിനെ കാക്കനാട് ജയിലില്‍ പോയി കസ്റ്റംസ് അറസ്റ്റ് ചെയ്യും. അതിനു ശേഷം ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയെ സമീപിക്കും.

അതിനിടെ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എന്‍ഫോന്‍ഴ്‌സ്‌മെന്റ് കഴിഞ്ഞ മാസം 28ന് അറസ്റ്റു ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

m sivasankar
Advertisment