Advertisment

സ്വപ്‌നാ സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് കിട്ടിയ കോഴ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 

New Update

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് തങ്ങള്‍ കണ്ടെടുത്ത ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കിട്ടിയ കോഴപ്പണമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Advertisment

publive-image

ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്ക് കോടതിയില്‍ നല്‍കിയ എതിര്‍ സത്യ വാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി തങ്ങള്‍ക്ക് ലഭിക്കാനായി യൂണിടാക് ഉടമയാണ് ഈ പണം നല്‍കിയതെന്ന് സ്വപ്ന മൊഴി നല്‍കിയതായും ഇ.ഡി പറയുന്നു.

ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. ഷാര്‍ജ ഭരണാധികാരി തനിക്ക് സമ്മാനമായി നല്‍കിയ പണമാണെന്നും പിന്നീട് പിതാവ് തന്ന പണമാണെന്നും സ്വപ്‌ന ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലിയാണെന്ന് സ്വപ്ന മൊഴി നല്‍കിയത്.

സ്വര്‍ണക്കള്ളകടത്തില്‍ ശിവശങ്കര്‍ സജീവമായി ഇടപെട്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികള്‍ 20 തവണ സ്വര്‍ണം കടത്തി. ശിവശങ്കറിന്റെ സഹായമില്ലാതെ ഇത് നടക്കില്ല. 2019 ഏപ്രില്‍ കപ്പിലെത്തിയ കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നാല് തവണ കസ്റ്റംസ് ഓഫീസറെയും വിമാനത്താവള അധികൃതരെയും വിളിച്ചു.

ഇക്കാര്യം വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ രേഖപ്പെടുത്തിയിരുന്നു. വനിത ഓഫീസറെ ഇ.ഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. താന്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതെ കാര്‍ഗോ വിട്ടയച്ചെന്ന് ഉദ്യോഗസ്ഥ മൊഴി നല്‍കിയതായും ഇ.ഡിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

m sivasankar
Advertisment