Advertisment

ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതി; ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍, കസ്റ്റഡിയില്‍ ബന്ധുക്കളെ കാണാനും അനുവാദം

New Update

കൊച്ചി: എം ശിവശങ്കര്‍ ഒരാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

Advertisment

publive-image

ശിവശങ്കറിനെ രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല. ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ആവശ്യമെങ്കില്‍ ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. ഒന്‍പതു മണി മുതല്‍ ആറു മണി വരെയേ ചോദ്യം ചെയ്യാവൂ. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യുമ്പോള്‍ ഒരു മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം. കസ്റ്റഡിയില്‍ ബന്ധുക്കളെ കാണാനും കോടതി ശിവശങ്കറിനെ അനുവദിച്ചു.

m sivasankar
Advertisment