Advertisment

സസ്‌പെന്‍ഷനിലായ എം ശിവശങ്കറിന് ഒരു വര്‍ഷത്തേക്ക് അവധി അനുവദിച്ച് സര്‍ക്കാര്‍; അവധി അനുവദിച്ചത് ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ! അവധിയിലൂടെ ശിവശങ്കറിന് ലഭിക്കുന്നത് സസ്‌പെന്‍ഷന്‍ കാലയളവിലുള്ള ശമ്പളവും; അസാധാരണമായ നടപടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഒരു വര്‍ഷത്തേക്ക് അവധി നല്‍കി സര്‍ക്കാര്‍. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി. ഇത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തല്‍.

ഇതോടെ അവധിയുടെ ആനുകൂല്യം സസ്‌പെന്‍ഷന്‍ കാലാവധിയിലും ശിവശങ്കറിന് ലഭിക്കും. സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്നത് സാധാരണ നടപടിയല്ല. സസ്‌പെന്‍ഷന്‍ കാലാവധി തീരുന്ന അന്നു മുതലല്ല ശിവശങ്കറിന് അവധി നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സ്വകാര്യ ആവശ്യത്തിന് അദ്ദേഹത്തിന് അവകാശമുള്ള അവധി അനുവദിച്ചിരിക്കുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ വിവാദത്തിലായതിനെ തുടർന്നാണു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. എന്‍ഐഎ ശിവശങ്കറിനെ മൂന്നു വട്ടം ചോദ്യം ചെയ്തിരുന്നു.

Advertisment