Advertisment

എംഎ ബേബിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പുലിപോലെ വന്നു എലി പോലെ പോയി ; മുതിര്‍ന്ന നേതാവിനെ ആനാദരിച്ചുവെന്ന് പരക്കെ ആക്ഷേപം

New Update

മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബി ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങി . സിപിഎം കേന്ദ്രനേതൃത്വം പര്യടനം മതിയാക്കി തിരിച്ചു ചെല്ലാന്‍ ആവശ്യപ്പെട്ടുവെന്നാണറിയാന്‍ കഴിഞ്ഞത്. ബേബിക്ക് അതിഥ്യമരുളിയ സംഘടനയെ സംബന്ധിച്ച് പരക്കെയുള്ള ആക്ഷേപങ്ങളാണ് കാരണം . ചില ഇടതുപക്ഷ അനുഭാവികള്‍ ആ സംഘടനയില്‍ ഉണ്ടെങ്കിലും ഇടതുപക്ഷ ബോധമോ , പാര്‍ട്ട് ബോധമോ , പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമോ വേണ്ടത്രയില്ലാത്ത ആളുകളായിരുന്നു പലയിടത്തും പരിപാടി സംഘടിപ്പിച്ചത് എന്നായിരുന്നു പ്രധാന ആക്ഷേപം . ചിലയിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധരായിരുന്നു മുന്നില്‍ നിന്നതെന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

നവോദയ എന്ന പേരില്‍ ഗള്‍ഫില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് തന്നെ ഇവിടെ സ്വീകരിച്ചത് പൊതുവില്‍ സംശയത്തിനിട നല്‍കി . കൂടാതെ അഥിന്റെ ദേശീയ സെക്രട്ടറി തന്നെ കേസിലും പെട്ടു . പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതും മുറിയില്‍ പൂട്ടിയിട്ടതും വലിയ നാണക്കേടായി. മെല്‍ബണില്‍ പരിപാടിക്ക് മദ്യം കൊടുത്തും മറ്റും ആളെ കൂട്ടിയതിന്റെ ഫലമായിട്ടു എംഎ ബേബി പങ്കെടുത്ത പരിപാടിക്കിടയില്‍ രണ്ടു പ്രാവശ്യം സംഘര്‍ഷം ഉണ്ടാകുകയും ചിലര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുകയും പൊലീസ് കേസാകുകയും ചെയ്തു.

പാര്‍ട്ടിയുടെ പേരും പറഞ്ഞു പണപ്പിരിവ് നടത്തിയതും അക്രമങ്ങള്‍ നടത്തിയതും പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുകയും പാര്‍ട്ടി നേതൃത്വം ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും അനുമാനിക്കപ്പെടുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കാതിരിക്കാന്‍ പര്യടനം മതിയാക്കി തിരിച്ചു പോകാന്‍ ബേബി നിര്‍ബന്ധിതനായി . മെല്‍ബണില്‍ നിന്നും തന്നെ മടങ്ങുകയും ചെയ്തു .

മാത്രമല്ല ഈ സംഘടന മുഖ്യ അതിഥിയായ എംഎ ബേബിക്ക് മുന്‍ഗണന നല്‍കാതെ പ്രദീപിനും അശ്വമേധത്തിനുമാണ് പ്രാമുഖ്യം നല്‍കിയതെന്നും ശ്രദ്ധേയമാണ്. എംഎ ബേബിയും ആ കാര്യത്തില്‍ അസംതുഷ്ടനാണെന്നും പറയപ്പെടുന്നു. അങ്ങനെ വ്യക്തി താല്‍പര്യത്തിനു വേണ്ടി രൂപം കൊടുത്ത സംഘടനയുമായുള്ള ഇടപെടല്‍ എംഎ ബേബിയുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പുവെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍

Advertisment